ഓപ്പൺ എഐയിൽ വൻ അപ്‌ഡേഷൻ. ആശയവിനിമയം നടത്താൻ കഴിവുള്ള അഡ്വാൻസ് വോയ്‌സ് മോഡുമായാണ് ഓപ്പൺ എഐ ഇത്തവണ വന്നിരിക്കുന്നത്. ജിപിടി 4ന്റെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. പുതിയ വോയിസ് മോഡിന് വൈകാരികമായി ആശയവിനിമയം നടത്താനാകുമെന്നാണ് സൂചന.
നേരത്തെ ഉണ്ടായിരുന്ന വോയ്‌സ്‌മോഡിന് കറുത്തകുത്തുകളാണ് അടയാളമായിരുന്നത്. എന്നാൽ ഇപ്പോൾ പുതിയ അപ്‌ഡേറ്റിൽ അഡ്വാൻസ് വോയ്‌സ് മോഡിൽ നീല നിറത്തിലുള്ള ഗോളമാകും. ഇവ തുടക്കത്തിൽ ചാറ്റ്ജിപിടി പ്ലസ് , ടീംസ് ഉപേഭാക്തക്കൾക്കാണ് ഈ സേവനം ലഭിക്കുക.
പുതിയ വോയ്സ് മോഡിനൊപ്പം അഞ്ച് പുതിയ ശബ്ദങ്ങളും ചാറ്റ്ജിപിടിയ്ക്ക് ലഭിക്കും. ആർബർ, മേപ്പിൾ, സോൾ, സ്പ്രൂസ്, വേയ്ൽ എന്നീ ശബ്ദങ്ങൾ കൂടിയെത്തുന്നതോടെ വോയ്സ് മോഡിന് ആകെ ഒമ്പത് ശബ്ദങ്ങൾ ലഭിക്കുമെന്നാണ് സൂചന . ഇവ ഒന്നും കൂടാതെ ഈ ചാറ്റ് ബോട്ടിന് ടെക്‌സ്റ്റ് ശബ്ദം , ദൃശ്യം എന്നിവ പ്രോസസ് ചെയ്യാനാകും.
Discussion about this post