ബീജിംഗ്; ചൈനയുടെ ഏറ്റവും പുതിയ ആണവ അന്തർവാഹനി തകർന്ന് തരിപ്പണമായതായി റിപ്പോർട്ട്.ചൈനയുടെ പുതിയ ഫസ്റ്റ്-ഇൻ-ക്ലാസ് ആണവ അന്തർവാഹിനി മെയ്-ജൂൺ കാലയളവിൽ തുറമുഖത്തോട് ചേർന്ന് മുങ്ങിയതായി പേര് വെളിപ്പെടുത്താത്ത മുതിർന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്. രാജ്യത്തിന് നാണക്കേടുണ്ടാക്കിയതിനാൽ സംഭവം ചൈന മറയ്ക്കാൻ ശ്രമിക്കുകയാണെന്ന് യുഎസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ യാതൊന്നും പറയാനില്ലെന്ന് ചൈനീസ് എംബസി വക്താവ് വ്യക്തമാക്കി.
സൈനികശേഷി വർദ്ധിക്കാനായി ചൈന തിരക്കിട്ട് നിർമ്മിച്ചതായിരുന്നു ഈ അൻർവാഹനി. എന്താണ് അന്തർവാഹിനി തകരാനുള്ള കാരണമെന്നോ ആ സമയത്ത് കപ്പലിൽ ആണവ ഇന്ധനം ഉണ്ടായിരുന്നോ എന്നോ കാര്യത്തിൽ വ്യക്തതയില്ല.
തായ്വാൻ കടലിടുക്കിൽ മത്സ്യത്തൊഴിലാളികൾക്ക് സമീപം ചൈനീസ് ആണവ അന്തർവാഹിനി പ്രത്യക്ഷപ്പെടുന്നതിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നുഅന്തർവാഹിനിക്ക് എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന ജൂൺ മുതലുള്ള ഉപഗ്രഹ ചിത്രങ്ങൾ അമേരിക്കയുടെ കൈവശമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post