വേട്ടയ്യന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത് വിട്ട് മഞ്ജു വാര്യർ. ചിത്രത്തിന്റെ ഹൈലൈറ്റ് മഞ്ജു വാര്യർക്കൊപ്പം രജനീകാന്തിനെയും ചിത്രത്തിൽ കാണാം എന്നതാണ്. മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് രജനീകാന്ത് നായകനാവുന്ന വേട്ടയ്യൻ. പ്രഖ്യാപനം മുതൽ തന്നെ സിനിമാ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ ചിത്രമാണ് വേട്ടയ്യൻ. ചിത്രത്തിൽ രജനീകാന്തിന്റെ ഭാര്യയായണ് മഞ്ജു വാര്യർ എത്തുന്നത്. താര എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിൻറെ പേര്.
സത്യദേവെന്ന കഥാപാത്രമായി അമിതാഭ് ബച്ചനും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.കൂടാതെ ഫഹദ് ഫാസിൽ, ദുഷാര വിജയൻ, റാണ ദഗുബതി, റിതിക സിങ്, കിഷോർ, ജിഎം സുന്ദർ, രോഹിണി, രമേശ് തിലക്, റാവോ രമേശ് എന്നിവരും മുഖ്യവേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. രജനിയുടെ വില്ലനായി നടൻ സാബു മോനും ചിത്രത്തിലുണ്ട്. ജയ് ഭീം എന്ന സൂര്യയുടെ ചിത്രത്തിന് ശേഷം ടി.ജി. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമയാണ് വേട്ടയ്യൻ. ഒക്ടോബർ 10ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 10 നാണ് തിയറ്ററുകളിലെത്തുക. ആക്ഷൻ ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് ആണ്. ചിത്രത്തിലെ ‘മനസിലായോ?’ എന്ന ഗാനം സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡായി മാറിയിരുന്നു.
Discussion about this post