കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാമേഖലയിലെ ചൂഷണങ്ങളെ കുറിച്ച് വെളിപ്പെടുത്തി കൂടുതൽ പേർ രംഗത്തെത്തുന്നുണ്ട്. തന്നോട് പരസ്യമായി അഡ്ജസ്റ്റ്‌മെന്‌റുകൾ ചോദിച്ചവരുണ്ടെന്ന് പറയുകയാണ് നടി സാധിക വേണുഗോപാൽ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
പേഴ്‌സണലായി വിളിച്ച് അഡ്ജസ്റ്റ്‌മെൻറ് ചോദിച്ചവരെ തനക്ക് അറിയില്ല. ഫോണിൽ വിളിച്ചാണ് അഡ്ജസ്റ്റ്‌മെൻറ് ആവശ്യപ്പെട്ടത്. പരസ്യമായി അഡ്ജസ്റ്റ്‌മെന്റ് ചോദിച്ചിട്ടുള്ള ആളുകളുമുണ്ടെന്ന് താരം പറയുന്നു. നേരിട്ട് അങ്ങനെ ചോദിക്കുന്നവരോട് പറ്റില്ല ചേട്ടാ, താൽപര്യമില്ല എന്ന് ചിരിച്ചുകൊണ്ട് തന്നെ മറുപടി പറയാൻ തനിക്ക് അറിയാമെന്നും സാധിക പറഞ്ഞു.
സിനിമ ഹിറ്റായാലും അല്ലെങ്കിലും ഒരു തവണ നായികയായി കഴിഞ്ഞാൽ പിന്നെ ക്യാരക്ടർ റോൾ ചെയ്യാൻ വിളിക്കില്ല. ഇതുകാരണം അവസരങ്ങൾ കുറഞ്ഞുതുടങ്ങി. ഇതോടെയാണ് അഡ്ജസ്റ്റ്‌മെൻറ് സിനിമകൾ വരാൻ തുടങ്ങിയത്. ഇതോടെ അഭിനയം തനിക്ക് മടുത്തതായും സാധിക പറയുന്നു.
ഉദ്ഘാടനത്തിന് വരുമോ എന്ന് ചോദിച്ച് വിളിച്ചവർ പോലും മറ്റ് ആവശ്യങ്ങൾക്ക് ഒരുക്കമാണോന്ന് ചോദിക്കാറുണ്ടെന്ന് താരം ആരോപിക്കുന്നു. പല രീതിയിലാണ് ഈ ഈ കാര്യങ്ങളൊക്കെ ചോദിക്കുന്നത്. ചിലർക്ക് ഇതിനെ പറ്റി ചോദിക്കാൻ മടിയുണ്ടാവും. അവർ അഡ്ജസ്റ്റ്മെന്റിന് തയ്യാറുണ്ടോ എന്നാണ് ചോദിക്കുക.അതിന്റെ ഓണർക്ക് ഇത്തിരി താല്പര്യമുണ്ടെന്നാണ് വിളിച്ചയാൾ പറഞ്ഞത്. അങ്ങനെ താല്പര്യമുള്ളവരെ കൊണ്ട് നിങ്ങൾ അത് ചെയ്തോ എനിക്ക് താല്പര്യമില്ലെന്ന് ഞാൻ തിരികെ പറഞ്ഞു. ഉദ്ഘാടനത്തിൽ മാത്രമല്ല പുറത്ത് ഷോയ്ക്ക് പോകുമ്പോഴും ഇതുപോലെ ചോദിക്കുന്നവരുണ്ടെന്ന് താരം വെളിപ്പെടുത്തി.
Discussion about this post