കോഴിക്കോട്::ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട കോഴിക്കോട്ടെ ട്രക്ക് ഡ്രൈവര്‍ അര്‍ജുന്റെ മൃതദേഹം ജന്മനാട്ടിലെത്തി.കണ്ണൂർ ജില്ല പിന്നിട്ട് കോഴിക്കോടേക്ക് കടന്ന മൃതദേഹം സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി എകെ ശശീന്ദ്രൻ ഏറ്റുവാങ്ങി.
ആംബുലന്‍സിലെ കര്‍ണാടക പോലീസ് അനുഗമിക്കുന്നുണ്ട്. മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷ്‌റഫും കാര്‍വാര്‍ എം എല്‍ എ സതീഷ് സെയ്ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരുന്നുണ്ട്.
ജൂലൈ 16ന് അങ്കോളക്കടുത്ത് ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ അർജുന്റെ മൃതദേഹം 72 ദിവസത്തിനുശേഷം ബുധനാഴ്‌ചയാണ് ഗംഗാവലിപ്പുഴയിൽ കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കാൻ രണ്ടുദിവസം കാർവാർ ആശുപത്രിയിൽ സൂക്ഷിച്ചു.
Discussion about this post