കോഴിക്കോട് : ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം അമരാവതി വീട്ടിലെത്തി. അർജുന് അന്ത്യാഞ്ജലി അർപ്പിക്കാൻ വഴിയോരത്തും വീട്ടിലും വൻ ജനാവലിയാണ്. ജനങ്ങളെ നിയന്ത്രിക്കാൻ പേലീസ് പാടുപെടുകയാണ്.
ആദ്യം വീടിനകത്ത് ബന്ധുക്കൾക്ക് മാത്രം കുറച്ച് സമയം മൃതദേഹം അന്ത്യാഞ്ജലി അർപ്പിക്കാൻ വിട്ടുകൊടുക്കും. പിന്നീട് നാട്ടുകാർക്കും മറ്റുള്ളവർക്കും ആദരമർപ്പിക്കാനായി മൃതദേഹം വീടിന് പുറത്ത് പൊതുദർശനത്തിന് വെക്കും.
പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്‌കാരിക്കും.
ജൂലൈ 16ന് ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ അർജുന്റെ മൃതദേഹം 72 ദിവസത്തിനുശേഷം ബുധനാഴ്ചയാണ് ഗംഗാവലിപ്പുഴയിൽ കണ്ടെത്തിയത്. മൃതദേഹഭാഗങ്ങളുടെ ഡിഎൻഎ പരിശോധന ഇന്നലെ ഉച്ചയോടെയാണു പൂർത്തിയായത്. സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാംപിളുമായി പ്രാഥമിക പരിശോധനയിൽത്തന്നെ സാമ്യം കണ്ടെത്തി. വൈകിട്ട് 6.15ന് അഭിജിത്തും അർജുന്റെ സഹോദരീഭർത്താവ് ജിതിനും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ഇന്നലെ വൈകീട്ട് 7 .15 ന് കാർവാറിലെ ആശുപത്രിയിൽ നിന്ന് മൃതദേഹവും വഹിച്ച് ആംബുലൻസ് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടത്.
Discussion about this post