ടെഹ്‌റാൻ: ഹിസ്ബുള്ള ഭീകരൻ ഹസൻ നസ്രല്ലയെ ഇസ്രായേൽ വധിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി. സയണിസ്റ്റ് ക്രിമിനലുകൾക്ക് ഹിസ്ബുള്ളയെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് ഖമേനി പറഞ്ഞു. ഇസ്രായേലിന്റെ ആക്രമണത്തിൽ ഹിസ്ബുള്ളയ്‌ക്കേറ്റത് ചെറിയ പോറൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ലെബനനിൽ ഹിസ്ബുള്ളയ്ക്ക് ശക്തമായ അടിത്തറയുണ്ട്. അതുകൊണ്ട് തന്നെ സയണിസ്റ്റ് ക്രിമിനലുകൾ ഇപ്പോൾ ഏൽപ്പിച്ചിട്ടുള്ളത് ചെറിയ പോറൽ മാത്രമാണ്. എല്ലാ പ്രതിരോധ സേനകളും ഹിസ്ബുള്ളയുടെ പക്ഷത്താണെന്നും ഖമേനി വ്യക്തമാക്കി. ഇസ്രായേലിന് ഇതുവരെ ഹിസ്ബുള്ളയെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ഖമേനി കൂട്ടിച്ചേർത്തു.
ലെബനനിൽ കുട്ടികളെയും സ്ത്രീകളെയും നിഷ്‌കരണം കൂട്ടക്കൊല ചെയ്ത സംഭവങ്ങൾ സയണിസ്റ്റ് ക്രിമിനലുകളുടെ ക്രൂരമായ സ്വഭാവത്തെയാണ് വെളിവാക്കുന്നത്. നിലവിലെ നേതാക്കളുടെ ബുദ്ധിശൂന്യമായ നയങ്ങൾ കൂടി ഇക്കാര്യത്തിൽ പ്രകടമാണ്. ഗാസയിൽ ഒരു വർഷക്കാലമായി തുടരുന്ന യുദ്ധത്തിൽ നിന്ന് പോലും സയണിസ്റ്റ് ക്രിമിനലുകൾ പാഠം ഉൾക്കൊണ്ടിട്ടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടക്കൊലകൾ കൊണ്ടൊന്നും ഹിസ്ബുളളയെന്ന ശക്തമായ പ്രതിരോധ സംവിധാനത്തിന് പോറൽ ഏൽപ്പിക്കാൻ പോലും ഇക്കൂട്ടർക്ക് കഴിഞ്ഞിട്ടില്ലെന്നും ഖമേനി പറഞ്ഞു.
Discussion about this post