മലയാളികള്‍ക്ക് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ നല്‍കിയിട്ടുള്ള നടിയാണ് ശാന്തി കൃഷ്ണ. എന്നാല്‍ നീണ്ട നാളുകള്‍ക്ക് ശേഷം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് തിരികെ വരുന്നത്. തന്റെ മക്കൾ കാരണമാണ് ഒരു തിരിച്ചുവരവ് നടത്തിയതെന്ന് പറയുകയാണ് താരം. പല പ്രതിസന്ധികളിൽ നിന്നും തന്നെ കരകയറ്റിയത് സിനിമയായിരുന്നു എന്നും താരം പറയുന്നു.
വിവാഹ മോചനം നടക്കുന്ന സമയമായിരുന്നു അത്. വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. ഞാനന്ന് അമേരിക്കയിലാണ്. സിനിമ തേടി വന്നു. മക്കൾ പിന്തുണച്ചു. അങ്ങനെ ഞാൻ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ ഷീല ചാക്കോ ആയി’- ശാന്തി കൃഷ്ണ പറഞ്ഞു.
ആ സിനിമ ചെയ്യുമ്പോൾ ഞാൻ നേരിട്ടത് സാങ്കേതികവിദ്യയിലെ വ്യത്യാസങ്ങളേയാണ്. ആദ്യം ദിവസം ഷൂട്ട് ചെയ്തത് അഹാനയം ഞാനുമൊന്നിച്ചുള്ള രംഗമാണ്. അഹാന കാരവനുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ഇതെന്ത് സാധനം എന്ന മട്ടിലായിരുന്നു. ഞാൻ സിനിമയിലുണ്ടായിരുന്ന കാലത്ത് ഇത്തരമൊരു സംവിധാനം ഇല്ലല്ലോ. അന്ന് കോസ്റ്റിയൂം ചെയ്ഞ്ച് ഉണ്ടെങ്കിൽ പ്രൊഡക്ഷൻ കൺട്രോളറുടെ വീട്ടിൽ പോയാണ് വസ്ത്രം മാറുക. സിനിമാ ഗാനങ്ങൾ ചിത്രീകരിക്കുമ്പോൾ ചിലപ്പോൾ പാറയുടെ പുറകിൽ സാരിയൊക്കെ മറച്ച് വസ്ത്രം മാറും. അന്നൊന്നും മൊബൈൽ ഫോൺ ഇല്ലാത്തതു കൊണ്ട് രക്ഷപ്പെട്ടു’- ശാന്തി കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
ആളുകൾ അഭിനയിക്കുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ടെന്ന് ശാന്തി കൃഷ് പറയുന്നു. ഓരോ കാര്യവും തനിക്ക് പുതുതായി ആണ് തോന്നിയത്. ചെറിയ കുട്ടികൾ പോലും ഇപ്പോൾ തിരിച്ചറിയുന്നുവെന്നത് വലിയ നേട്ടമായി തോന്നുന്നുവെന്നും താരം വ്യക്തമാക്കി.













Discussion about this post