ബോളിവുഡിലെ മലയാളി മുഖം എന്ന് പറഞ്ഞാൽ ആദ്യം മനസ്സിൽ ഓടിയെത്തുക നടി വിദ്യാ ബാലന്റെ മുഖമായിരിക്കും. സെലിബ്രിറ്റികളിൽ പലരും മുംബൈയിൽ ഒന്നിലേറെ ആഢംബര ഫ്‌ളാറ്റുകൾ സ്വന്തമാക്കിയപ്പോഴും അവരിൽ നിന്ന് വ്യത്യാസമാണ് വിദ്യാ ബാലൻ. ഇപ്പോഴും വാടക വീട്ടിലണ് താരം താമസിക്കുന്നത്. എന്തുകൊണ്ടാണ് വാടക വീട്ടിൽ താമസിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അതിന്് സിപിംളായി മറുപടി പറഞ്ഞിരിക്കുകയാണ് താരം.
ഒരു സ്വപ്നഭവനം വാങ്ങാനായി കുറേ ശ്രമിച്ചിരുന്നു. എന്നാൽ ഒരു വീടിനോടും ”കിസ്മത് കണക്ഷൻ” കിട്ടിയില്ലെന്നാണ് വിദ്യാ ബാലൻ പറയുന്നത്. നിങ്ങൾ ഒരു വീട്ടിലേക്ക് നടക്കുന്നു, അത് നിങ്ങളുടേതാണെന്ന് നിങ്ങൾക്കു തോന്നുന്നു,” ആ അനുഭവമാണ് സ്വപ്നഭവനം എന്ന സങ്കൽപ്പത്തിൽ നിന്നും താൻ പ്രതീക്ഷിക്കുന്നത്. ആ ഒരു ഫീൽ ഒരു വീട്ടിൽ നിന്നും കിട്ടിയിട്ടില്ല എന്ന് വിദ്യാ ബാലൻ കൂട്ടിച്ചേർത്തു.
ഞങ്ങൾ ഏകദേശം 25 വീടുകൾ സിദ്ധാർത്ഥ് റോയ് കപൂറുമായി പോയി കണ്ടിട്ടുണ്ട്. ഒന്നും തനിക്ക് ഇഷ്ടപ്പെട്ടില്ല. ഒടുവിൽ, ഞങ്ങൾ രണ്ടുപേരും ഇഷ്ടപ്പെടുന്ന ഒരു വീട് കണ്ടെത്തി, അതാണെങ്കിൽ വിൽപ്പനയ്ക്കില്ലായിരുന്നു, വാടകയ്ക്കേ നൽകൂ. ഞാൻ എപ്പോഴും പറയുമായിരുന്നു, എനിക്ക് വാടക വീട്ടിൽ താമസിക്കാൻ താൽപ്പര്യമില്ലെന്ന്. അതിനാൽ ആദ്യം ഞങ്ങൾ തിരികെ പോയി.’ എന്നിട്ട് കൂറെ വീടുകൾ പിന്നെയും കണ്ടു. ഒന്നും ഇഷ്ടപ്പെട്ടില്ല. അവസാനം വീണ്ടും മനസ്സിനിഷ്ടപ്പെട്ട ആ പ്രോപ്പർട്ടി തന്നെ സന്ദർശിക്കുകയും ഒടുവിൽ അത് വാടകയ്ക്ക് എടുക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഇത്രയും ജനസാന്ദ്രതയുള്ള നഗരത്തിൽ ഒരു പൂന്തോട്ടവും കടൽ കാഴ്ചയും കണ്ടെത്തുന്നത് അപൂർവമാണെന്നും അതിനാലാണ് വാടകയ്ക്ക് ആണെങ്കിലും ആ വീട്ടിൽ താമസിക്കാമെന്നു തീരുമാനിച്ചതെന്നും വിദ്യ പറഞ്ഞു. നല്ലൊരു തുക വാടകയായി നൽകുന്നുവെങ്കിലും മനസ്സിനിണങ്ങിയ വീട്ടിലാണ് താമസമെന്നും വിദ്യ കൂട്ടിച്ചേർത്തു.













Discussion about this post