കോഴിക്കോട്; കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പാലേരി പാറക്കടവ് സ്വദേശി യൂസഫ് — സഫിയ ദമ്പതികളുടെ മകൻ റിസ്വാൻ (14), മജീദ് — മുംതാസ് ദമ്പതികളുടെ മകൻ സിനാൻ(15) എന്നിവരാണ് മരിച്ചത്.
കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികൾ പുഴയിലെ ഒഴുക്കിൽപെടുകയായിരുന്നു. കുറ്റ്യാടി അടുക്കത്താണ് പുഴ. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. അപകടം നടന്ന ഉടനെ നാട്ടുകാര്‍ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷപ്പെടുത്താനായില്ല. തുടർ നടപടികൾക്കായി മൃതദേഹം പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി
Discussion about this post