മലപ്പുറം: രാഷ്ട്രീയ വിശദീകരണ യോഗത്തില്‍
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി അന്‍വര്‍ എംഎല്‍എ. സ്വർണ്ണക്കടത്തിലെ പോലീസ് കസ്റ്റംസ് ബന്ധത്തെ കുറിച്ചും പി.വി അൻവർ തുറന്നടിച്ചു. പോലീസിനെതിരെയും സ്വർണ്ണക്കടത്തിനെ കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനാക്കി. രണ്ടും കൽപ്പിച്ച് താന്‍ നേരിട്ട് ഇറങ്ങാന്‍ തീരുമാനിച്ചത് അതുകൊണ്ട് ആണെന്നും അൻവർ പറഞ്ഞു.
സ്വർണ്ണക്കടത്തുകാർക്കും പോലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണ്. രാജ്യദ്രോഹിയായ ഷാജൻ സ്കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേർന്നാണ് രക്ഷപ്പെടുത്തിയതെന്നും അൻവർ ആരോപിച്ചു.
ഗ്രാഫ് നൂറില്‍ നിന്നും പൂജ്യത്തിലേക്ക് താഴ്ന്നു എന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടന്നത് അഞ്ചല്ല, 37 മിനിറ്റ് ആണെന്നും പി.വി അന്‍വര്‍ വ്യക്തമാക്കി. പിതാവിനോട് എന്ന പോലെയാണ് മുഖ്യമന്ത്രിയോട് സംസാരിച്ചത്. പ്രതിച്ഛായ തകര്‍ത്തത് പി ശശിയെന്ന് അദ്ദേഹത്തോട് തുറന്ന് പറഞ്ഞതായും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
നാട്ടിലെ അവസ്ഥ മുഖ്യമന്ത്രിയോട് നേരിട്ട് ചോദിച്ചിരുന്നു.
പോലീസിനെതിരെയും രൂക്ഷ വിമര്‍ശനവുമായി പി.വി.അൻവർ എം.എൽ.എ. കേരളം സ്ഫോടനാത്മകമായ അവസ്ഥയിലാണ് എന്ന് അന്‍വര്‍ കുറ്റപ്പെടുത്തി. പോലീസില്‍ 25 ശതമാനവും ക്രിമിനലുകള്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കടത്തിലെ പോലീസ് ബന്ധവും അന്‍വര്‍ ആവര്‍ത്തിച്ചു. കേരളം വെള്ളരിക്ക പട്ടണമായി. വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണ്ണം ഒരു സംഘം അടിച്ചു മാറ്റുന്നു. സ്വര്‍ണക്കടത്തിന് വേണ്ടി കേരളത്തിൽ കൊലപാതകം നടക്കുന്നു.
കരിപ്പൂർ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് തുടങ്ങിയിട്ട് 3 വര്‍ഷമായി. പരാതി നല്കിയിട്ടും ഭരണപക്ഷത്തിനോ പോലീസിനോ യാതൊരു കുലുക്കവും ഇല്ലെന്നും പി.വി.അൻവർ തുറന്നടിച്ചു.
വൻ ജനാവലിയാണ് പി.വി.അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ എത്തിയിരിക്കുന്നത്. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് ആണ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലി നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്.
Discussion about this post