അഗര്‍ത്തല: 62 കാരിയെ മരത്തിൽ കെട്ടിയിട്ട് രണ്ട് ആൺമക്കൾ ജീവനോടെ കത്തിച്ച് ആൺമക്കൾ. പടിഞ്ഞാറൻ ത്രിപുരയിൽ ആണ് സംഭവം. സംഭവത്തില്‍ രണ്ട് മക്കളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ചമ്പക്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖമർബാരിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
‘ഒരു സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്തിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന്, പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് മരത്തിൽ കെട്ടിയ നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി’- ജിറാനിയയിലെ സബ് ഡിവിഷണൽ പോലീസ് ഓഫീസർ കമാൽ കൃഷ്ണ കൊളോയ് പറഞ്ഞു.
ഇവരുടെ രണ്ട് ആണ്‍മക്കളും പോലീസ് കസ്റ്റഡിയില്‍ ആണെന്നും ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കുടുംബം പ്രശ്നമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഒന്നര വർഷം മുമ്പ് ഭർത്താവ് മരിച്ച സ്ത്രീ രണ്ട് ആൺമക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. മറ്റൊരു മകൻ അഗർത്തലയിലാണ് താമസിച്ചിരുന്നത്.
Discussion about this post