എറണാകുളം : ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. രണ്ടാഴ്ചയ്ക്ക് സിദ്ദിഖിനെ അറസ്റ്റ് ചെയ്യരുത് എന്ന് കോടതി അറിയിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി വാദിച്ചത്. തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്റെ വാദമുണ്ടായിരുന്നത്. 365 സിനിമയിൽ അഭിനയിച്ചെന്നും 67 വയസായെന്നും സിദ്ദിഖ് കോടതിയിൽ വ്യക്തമാക്കി. ഇതുവരെയും തനിക്കെതിരെ ഒരു കേസ് പോലും വന്നിട്ടില്ല. എട്ട് വർഷത്തെ കാല താമസത്തിന് ശേഷമാണ് നടി ഇങ്ങനെയൊരു പരാതി നൽകിയിരിക്കുന്നത് എന്നും സിദ്ദിഖ് കോടതിയിൽ വാദിച്ചു.
എന്തുകൊണ്ട് കേസ് നൽകാൻ ഇത്ര കാലതാമസം ഉണ്ടായി എന്ന് കോടതി പരാതികാരിയോട്ചോദിച്ചു. സിദ്ദിഖ് വലിയൊരു നടനാണ് . സിനിമയെ നിയന്ത്രിക്കുന്ന ഒരു വ്യക്തിയാണ്. ഇത് എല്ലാം കൊണ്ടാണ് പരാതി നൽകാൻ പ്രയാസമായത് എന്ന് പരാതിക്കാരിയുടെ അഭിഭാഷക വ്യക്തമാക്കി.
പരാതി നൽകാൻ എട്ട് വർഷത്തെ കാലതാമസമുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം നൽകിയത്. സുപ്രീംകോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയാൽ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ നടൻ സിദ്ദിഖ് കീഴടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നത്.
Discussion about this post