തിരുവനന്തപുരം: പ്രായപരിധി മാനദണ്ഡപ്രകാരം,അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് സ്ഥാനങ്ങളിൽ നിന്ന് താൻ ഒഴിയണോ എന്ന് പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തികൾക്ക് തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
23ാം പാർട്ടി കോൺഗ്രസിന് പ്രായപരിധി നിശ്ചയിച്ചുണ്ട്. 75 വയസിന് മുകളിൽ പ്രായമുള്ള കേന്ദ്രകമ്മറ്റി അംഗങ്ങൾ യുവാക്കൾക്കായി മാറണം. അടുത്ത തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനമൊഴിയുമോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു പിണറായി വിജയൻ മനസ് തുറന്നത്. ഈ ചോദ്യത്തിന് മറുപടി പറയേണ്ടത് ഞാനല്ല, ഒരു വ്യക്തിയ്ക്ക് തീരുമാനമെടുക്കാൻ കഴിയില്ല, കൂട്ടായ തീരുമാനത്തിലൂടെയാണ് പാർട്ടി മുന്നോട്ട് പോകുന്നത്. പ്രായപരിധി മാനദണ്ഡം പാർട്ടി തുടരുക തന്നെ ചെയ്യും. എന്റെ കാര്യമെടുത്താൽ പാർട്ടിയാണ് അത് തീരുമാനിക്കേണ്ടത്. ഞാൻ എപ്പോഴും പാർട്ടിക്കായും ,വിശാലമായ സമവായം അനുസരിച്ചുമാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം നിലമ്പൂർ എംഎൽെ പിവി അൻവറിനെതിരായ ആരോപണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് അൻവറിന്റെ ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ പണം സംസ്ഥാന വിരുദ്ധ,രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. അൻവറിന്റെ പേരെടുത്ത് പരാമർശിക്കാതെയാണ് മുഖ്യമന്ത്രിയുടെ വിമർശനങ്ങളത്രയും
Discussion about this post