ജറുസലേം: ഹിസ്ബുൾ ഭീകരൻ സയ്യദ് ഹസ്സൻ നസറള്ളയെ വധിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. നസറുള്ള ഉണ്ടായിരുന്ന കെട്ടിടത്തിൽ സ്‌ഫോടനം നടക്കുന്നതിന് മുൻപും ശേഷവുമുള്ള സാറ്റ്‌ലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആക്രമണത്തിൽ കെട്ടിടം നിന്നിരുന്ന ഭാഗം പൂർണമായി തകർന്നതായി ദൃശ്യങ്ങളിൽ കാണാം.
ബെയ്‌റൂട്ടിലെ സെൻട്രൽ കമാൻഡ് ആസ്ഥാനത്തുവച്ചാണ് നസറുള്ളയെ ഇസ്രായേൽ വധിച്ചത്. വ്യോമാക്രമണത്തിൽ നാലോളം കെട്ടിടങ്ങൾ തകർന്ന് തരിപ്പണമായിട്ടുണ്ട്. വ്യോമാക്രമണത്തിന് ശേഷം ഫുട്‌ബോൾ ഗ്രൗണ്ടിന്റെ അത്ര വലിപ്പമുള്ള ഭാഗം തരിശ് ഭൂമിയായി മാറിയതായി ദൃശ്യങ്ങളിൽ കാണാം.
കരുത്തുറ്റ പോർ വിമാനങ്ങളിൽ ഒന്നായ എഫ്-15 ഉപയോഗിച്ചായിരുന്നു നസറുള്ളയ്ക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. പത്തോളം തവണയാണ് സ്‌ഫോടനം നടത്തിയത്. 900 കിലോ സ്‌ഫോടക വസ്തുക്കളാണ് ഇവിടെ വർഷിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ഇതാണ് സ്‌ഫോടനത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. സ്‌ഫോടനത്തിൽ നസ്രള്ളയുടെ കൂട്ടാളികളെയും ഇസ്രായേൽ വധിച്ചിട്ടുണ്ട്.
നസ്രളളയെ വധിച്ചത് ഹിസ്ബുള്ളയെന്ന ഭീകര സംഘടനയെ ഇല്ലാതാക്കുന്നതിന്റെ ആദ്യ പടിയാണെന്നായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. നസ്രള്ളയായിരുന്നും യഥാർത്ഥ ഭീകരൻ എന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.
Discussion about this post