വീടുകളിൽ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് പാറ്റ ശല്യം. ഭക്ഷണങ്ങളിൽ വീണും പാത്രങ്ങളിലൂടെ അരിച്ച് നടന്നും പാറ്റകൾ വലിയ തലവേദനയാണ് സൃഷ്ടിക്കാറുള്ളത്. കോടിക്കണക്കിന് രോഗാണുക്കളെ വഹിച്ചുകൊണ്ടാണ് പാറ്റകളുടെ നടപ്പ്. അതുകൊണ്ടാണ് പാറ്റകളെ ഭീകര ജീവികളായി കാണുന്നത്. പാറ്റകൾ അരിച്ച ഭക്ഷണം നമ്മുടെ അകത്ത് എത്തിയാൽ വലിയ ആരോഗ്യപ്രശ്‌നങ്ങൾ ആകും അനുഭവപ്പെടുക.
പാറ്റകളെ തുരത്താനായി സാധാരണയായി പാറ്റ ഗുളികൾ ഉപയോഗിക്കാറുണ്ട്. സമാന രീതിയിൽ ചോക്കുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ രാസ വസ്തുക്കൾ അടങ്ങിയ ഈ വസ്തുക്കൾ ഒരുപക്ഷെ നമുക്ക് തന്നെ ദോഷകരമായേക്കാം. അതുകൊണ്ട് തന്നെ പാറ്റകളെ തുരത്താൻ പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിക്കുകയാണ് നല്ലത്.
മൈദ ഉപയോഗിച്ചുള്ള ഒരു സൂത്രം ഉപയോഗിച്ച് പാറ്റകളെ ഫലപ്രദമായി തുരത്താം. ഇതിനൊപ്പം ബോറിക് ആസിഡും, പൊടിച്ച പഞ്ചസാരയും ആണ് വേണ്ടത്. ആദ്യം ഒരു പാത്രത്തിലേക്ക് അസിഡ് എടുക്കുക. പൗഡർ രൂപത്തിലുള്ള ഇത് കടകളിൽ നിന്നും സുലഭമായി ലഭിക്കും. ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മൈദയും പഞ്ചസാരയും ചേർക്കുക. ശേഷം അൽപ്പം വെള്ളം ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കാം.
ഈ മാവിനെ മിഠായി രൂപത്തിൽ ചെറിയ ഉരുളകൾ ആക്കുക. ഈ ഉരുള വീടിന്റെ കബോർഡുകൾ, വാഷ്‌ബേസിൻ, സിങ്കുകൾ എന്നിവിടങ്ങളിൽ വയ്ക്കാം. മികച്ച ഫലമായിരിക്കും ഇത് നൽകുന്നത് എന്നാണ് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്.
Discussion about this post