കോഴിക്കോട്; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ രോഗി മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് പരാതി. കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ ചികിത്സ തേടിയ കടലുണ്ടി സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെന്ന് പറഞ്ഞയാൾക്ക് എംബിബിഎസ് ബിരുദം പോലുമില്ലെന്നും പ്ലസ്ടുവാണ് യോഗ്യതയെന്നും അന്വേഷണത്തിൽ നിന്ന് വ്യക്തമായതായി കുടുംബം ആരോപിച്ചു. സംഭവത്തിൽ വിനോദിന്റെ കുടുംബം ഫറോക് പോലീസിൽ പരാതി നൽകി. വിനോദ് കുമാറിന്റെ ഭാര്യയും മകനുമാണ് പരാതി നൽകിയത്. പിജി ഡോക്ടറായ വിനോദ് കുമാറിന്റെ മകൻ ചികിത്സയിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് ചികിത്സനടത്തിയാൾക്ക് ബിരുദം പോലുമില്ലെന്ന് മനസിലായത്. അഞ്ചുവർഷമായി ആശുപത്രിയിൽ ആർഎംഒ ആയിരുന്നു ആരോപണവിധേയനായ അബു അബ്രഹാം ലൂക്ക്.
അതേസമയം ഇയാൾക്ക് എംബിബിഎസ് ഇല്ലാതിരുന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ആശുപത്രിയുടെ വിശദീകരണം.
Discussion about this post