കൊച്ചി; തീയറ്ററുകളിൽ ആക്ഷൻ വിരുന്ന് ഒരുക്കിയ പൃഥ്വിരാജ് അമൽ നീരദ് ചിത്രം അൻവർ റീ റിലീസിന് ഒരുങ്ങുന്നു. 2010ൽ തിയറ്ററുകളെ ഇളക്കിമറിച്ചുകൊണ്ട് പുറത്തിറങ്ങിയ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ഡോൾബി അറ്റ്മോസ് ഫോർ കെയിലാണ് പ്രേക്ഷകരെ ത്രസിപ്പിക്കുവാൻ വീണ്ടും എത്തുന്നത്.
ഒക്ടോബർ 18ന് പൃഥ്വിരാജിന്റെ ജന്മദിന വാരത്തിനോട് അനുബന്ധിച്ച് ആരാധകർക്ക് ആഘോഷമാക്കുവാൻ മലയാളം തമിഴ് എന്നീ രണ്ടു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ചിത്രം മോളിവുഡ് ബോക്സ് ഓഫീസിലെ തന്നെ കളക്ഷൻ റെക്കോർഡുകൾ മാറ്റി കുറിച്ച ചിത്രമായിരുന്നു. യുവാക്കൾക്കിടയിലും ക്യാമ്പസുകളിലും തരംഗമായ “ഖൽബിലെ തീ” എന്ന ഗാനവും, അമൽ നീരദിൻ്റെ കയ്യൊപ്പുള്ള സ്റ്റൈലിഷ് മേക്കിങും ചിത്രത്തിൻറെ പ്രധാന ഹൈലൈറ്റുകൾ ആണ്.
സാഹിത്യകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആറിനൊപ്പം അമൽ നീരദും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത്. പൃഥ്വിരാജ് സുകുമാരനൊപ്പം പ്രകാശ് രാജ്, ലാൽ, മംമ്‌ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസെഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനോൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരുമായിരുന്നു മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നിയത്.
ഛായാഗ്രഹണം- സതീഷ് കുറുപ്പ്, സംഗീതം- ഗോപി സുന്ദർ, എഡിറ്റർ- വിവേക് ഹർഷൻ, കലാസംവിധാനം- ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ- തപസ് നായക്, ആക്ഷൻ – അനൽ അരശ്, വസ്ത്രാലങ്കാരം- പ്രവീൺ വർമ്മ, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, പ്രോക്ഷൻ കൺട്രോളർ- അനിൽ മാത്യു, പി ആർ ഒ – ശബരി ,അരുൺ പൂക്കാടൻ, പ്രൊമോഷൻസ് -വിപിൻ പോഫാക്റ്റിയോ, ഡിസൈൻസ്- മിൽക്ക് വീഡ് എന്നിവരായിരുന്നു അണിയറയിൽ.
Discussion about this post