എറണാകുളം: നടൻ നിവിൻ പോളിയെ ചോദ്യം ചെയ്ത് പോലീസ്. കോതമംഗലം സ്വദേശിനിയായ യുവതി നൽകി പീഡന പരാതിയിൽ ആണ് നിവിനിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചത്. കേസിലെ ആറാം പ്രതിയാണ് നിവിൻ പോളി.
കഴിഞ്ഞ മാസമാണ് യുവതി നിവിൻ പോളിയ്‌ക്കെതിരെ പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽവച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. തൃശ്ശൂർ സ്വദേശിനിയായ ശ്രേയ ആയിരുന്നു യുവതിയെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിലേക്ക് കൊണ്ടുപോയത്. ഇവിടെവച്ച് നിവിൻ പോളിയുൾപ്പെടെയുള്ളവർ ബലാത്സംഗം ചെയ്തു. നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തി. സംഭവം പുറത്തുപറഞ്ഞാൽ ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ഉണ്ട്.
കേസിൽ ശ്രേയയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി നിർമാതാവ് എ.കെ. സുനിലാണ്, ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റ് പ്രതികൾ. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376, 376 ഡി, 354, കുട്ടബലാത്സംഗം, സ്തീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
അതേസമയം യുവതി പീഡനപരാതി നൽകിയതിന് തൊട്ട് പിന്നാലെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി നിവിൻ പോളി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം പോലീസിൽ പരാതിയും നൽകി. ഈ പരാതിയിലും പോലീസ് അന്വേഷണം നടത്തുകയാണ്. 2023 ഡിസംബർ 14,15 തിയതികളിലായിരുന്നു പീഡനം എന്നാണ് യുവതി ആരോപിക്കുന്നത്. എന്നാൽ ഈ തിയതികളിൽ നിവിൻ പോളി മറ്റൊരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ആയിരുന്നു എന്നതിന്റെ തെളിവുകൾ പിന്നീട് പുറത്തുവന്നിരുന്നു.
Discussion about this post