പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. ഷാളിന് തീപടർന്നത് ശ്രദ്ധയില്‍ പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ തീയണച്ചത് കൊണ്ട് വലിയ അപകടം ഒഴിവായി.
ഗവർണർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ആശ്രമത്തിലെ പരിപാടിക്കിടെ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പങ്ങൾ അർപ്പിക്കുന്നതിനായി കുനിഞപ്പോൾ സമീപത്തു കത്തിച്ചുവച്ച വിളക്കിൽ നിന്നും കഴുത്തിലിട്ടിരുന്ന ഷാളിലേക്ക് തീ പടരുകയായിരുന്നു . ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴുത്തിൽ നിന്ന് ഷാൾ എടുത്തുമാറ്റുകയായിരുന്നു.
തുടര്‍ന്ന് ഗവര്‍ണര്‍ മറ്റ് ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു.
Discussion about this post