തിരുവനന്തപുരം; സംസ്ഥാനത്ത് വാഹനലൈസൻസും ആർസി ബുക്കും പ്രിന്റ് ചെയ്ത് നൽകുന്നത് നിർത്തലാക്കാനുള്ള നീക്കം ആരംഭിച്ച് എംവിഡി. പരിവാഹൻ വഴി ലൈസൻസും ആർസി ബുക്കും ഡിജിറ്റലാക്കാനാണ് മോട്ടോർവാഹനവകുപ്പ് ആലോചിക്കുന്നത്. ഘട്ടം ഘട്ടമായി ആദ്യം ഡ്രൈവിംഗ് ലൈസൻസിന്റെയും രണ്ടാംഘട്ടത്തിൽ ആർസി ബുക്കിന്റെയും പ്രിന്റിംഗ് നിർത്തലാക്കും.
നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസായാൽ രണ്ട് മാസം കഴിഞ്ഞാണ് ലൈസൻസ് തപാൽ മാർഗം ലഭ്യമാകുക. മൂന്ന് മാസത്തോളം കഴിഞ്ഞാണ് ആർസി ബുക്ക് ലഭിക്കുക്കുന്നത്.ഡിജിറ്റലാക്കുന്നതോടെ ടെസ്റ്റ് പാസായി മിനിറ്റുകൾക്കുള്ളിൽ ലൈസൻസ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
അതേസമയം ഐടിഐയുമായുള്ള കരാറിനെ ധനവകുപ്പ് എതിർത്തതോടെ ലൈസൻസ് ആർസിബുക്ക് അച്ചടി കുറച്ചുകാലമായി മുടങ്ങിയിരിക്കുകയാണ്. ഒരുമാസത്തെ ഡ്രൈവിംഗ് ലൈസൻസിന് ഒന്നരലക്ഷവും മൂന്ന് മാസത്തെ ആർസി ബുക്കിന് മൂന്നരലക്ഷം രൂപയുമാണ് കുടിശ്ശിക നൽകാനുള്ളത്.
Discussion about this post