ഈ കഴിഞ്ഞ ദിവസമാണ് ലോകത്തെ ഞെട്ടിച്ച് ഹിസ്ബുള്ളഭീകരസംഘടനയുടെ പ്രബലനേതാവെന്ന് അണികൾ വിശേഷിപ്പിക്കുന്ന ജനറൽ ഹസൻ നസ്രള്ളയെ വ്യോമക്രമണത്തിലൂടെ ഇസ്രായേൽ വധിച്ചത്. 64 കാരനായ ഭീകരനെ കെട്ടിടസമുച്ചയങ്ങൾക്ക് 60 അടി താഴ്ചയിലുള്ള ഭൂഗർഭ അറയിൽവച്ചാണ് കൊലപ്പെടുത്തിയത്. ശത്രു ഏത് മാളത്തിൽ കയറി ഒളിച്ചിരുന്നാലും തുളച്ച് കയറി കൊലപ്പെടുത്തുന്ന ഇസ്രായേലിന്റെ സൂപ്പർ ബങ്കർ ബസ്റ്ററുകൾ ഇതോടെ ചർച്ചാവിഷയമായി.
യഥാർത്ഥത്തിൽ ഇസ്രായേലിനെ പോലെ തന്നെ നമ്മുടെ ഇന്ത്യയ്ക്കും അതിമാരകശേഷിയുള്ള ബങ്കർ ബസ്റ്ററുകൾ സ്വന്തമായിട്ടുണ്ട്. ആയുധപ്പുരയിൽ ഈ വജ്രായുധം ഉണ്ടെന്നറിഞ്ഞിട്ടും പ്രകോപനം നടത്തുന്ന രാജ്യങ്ങൾക്കിതുവരെ നേരം വെളുത്തിട്ടില്ലെന്ന് സാരം.
ഗ്രൗണ്ട് പെനട്രേഷൻ മ്യൂണീഷൻസ് എന്നാണ് ബങ്കർ ബസ്റ്റർ ബോംബുകൾ അറിയപ്പെടുന്നത്. വലിയ ലക്ഷ്യങ്ങളും സൈനിക ബങ്കറുകൾ പോലെയുള്ള ആഴത്തിലുള്ള ഭൂഗർഭ തുരങ്കങ്ങളും ആക്രമിക്കാൻ ഉപയോഗിക്കുന്ന യുദ്ധോപകരണമാണിത്. ഏകദേശം 2000 പൗണ്ട് മുതൽ 4,000 പൗണ്ട് വരെയാണ് ഇതിന്റെ ഭാരം. ഭൂമിയുടെ 30 അടിവരെയും കോൺക്രീറ്റിന്റെ ആറ് മീറ്റർ വരെയും തുളച്ചുകയറാൻ ഈ ആയുധത്തിന് ശേഷിയുണ്ടെന്നർത്ഥം. മണ്ണും പാറയും ഒരുപോലെ തുളച്ചുകയറാൻ ശേഷിയുള്ള ഈ ബോംബിന്റെ കേയ്‌സുകൾ അതികഠിനമായ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
ലക്ഷ്യം പിഴക്കാതിരിക്കാൻ ലേസർ ഗൈഡഡ്, അല്ലെങ്കിൽ ജിപിഎസ് സംവിധാനം ഉപയോഗപ്പെടുത്തുന്ന ബോംബുകളുമുണ്ട്. ലക്ഷ്യസ്ഥാനത്തേക്ക് തുളച്ചെത്തിയതിന് ശേഷം മാത്രം പൊട്ടിത്തെറിക്കുന് രീതിയിലാണ് നിർമ്മാണം. ഫൈറ്റർ ജെറ്റുകൾ മുഖേനയാണ് താഴേക്കിടുക. ഇത് താഴേക്ക് വീഴുന്നത് വളരെ സാവധാനത്തിലാണ്. അത്തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.അതിനുള്ള കാരണം ഇവയുടെ മാരകമായ സ്‌ഫോടന പ്രഹര റേഞ്ചിൽ നിന്നും ബോംബ് വർഷിക്കുന്ന വിമാനങ്ങൾക്ക് പറന്നകലാൻ വേണ്ടിയാണ്.
അതേസമയം യുഎസ് നൽകിയ ബോംബുകളാണ് ഇസ്രായേൽ നസ്രുള്ളയ്‌ക്കെതിരെ പ്രയോഗിച്ചതെന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്. 1991-ൽ ഗൾഫ് യുദ്ധകാലത്ത് ഇറാഖി സൈനിക ബങ്കറുകൾ നശിപ്പിക്കുന്നതിനായി വികസിപ്പിച്ചെടുത്തതാണ് GBU-28. ഭൂഗർഭ സൈനിക സൗകര്യങ്ങളെ ലക്ഷ്യം വയ്ക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന മറ്റൊരു പ്രിസിഷൻ ഗൈഡഡ് ബങ്കർ ബസ്റ്റർ ബോംബാണ് GBU-37. ലേസർ-ഗൈഡഡ് GBU-28-ൽ നിന്ന് വ്യത്യസ്തമായി, GBU-37 GPS-ഗൈഡഡ് ആയ ബോംബാണ്. ഇത് മോശം കാലാവസ്ഥയിലും ഉപയോഗിക്കാനാകും. മാത്രമല്ല, ആഴത്തിൽ കുഴിച്ചിട്ട ലക്ഷ്യത്തിൽ കൊള്ളിക്കാനും കൃത്യത ഉറപ്പാക്കുകയും സഹായകമാണ്.
Discussion about this post