ന്യൂഡൽഹി : 10,000 കോടി രൂപയുടെ ശുചിത്വ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വച്ഛ് ഭാരത് മിഷന്റെ 10 വർഷത്തെ അനുസ്മരണ ചടങ്ങിലാണ് അദ്ദേഹം പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചത്.
മിഷൻ അമൃതിന് കീഴിൽ വിവിധ നഗരങ്ങളിൽ ജല-മലിനജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ, നമാമി ഗംഗേ, മാലിന്യത്തിൽ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന ‘ഗോവർദ്ധൻ’ പ്ലാന്റ് തുടങ്ങിയ സംരംഭങ്ങൾ സ്വച്ഛ് ഭാരത് മിഷനെ കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്തും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ചരിത്രം പഠിക്കുമ്പോൾ സ്വച്ഛ് ഭാരത് അഭിയാൻ വർഷങ്ങൾക്ക് ശേഷം ഓർമ്മിക്കപ്പെടും. ഈ നൂറ്റാണ്ടിൽ ലോകത്തിലെ ഏറ്റവും വലുതും വിജയകരവുമായ ജനകീയ പ്രസ്ഥാനമായി സ്വച്ഛ് ഭാരത് നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വനിതാ കൂട്ടായ്മകൾ, യുവജന സംഘടനകൾ, കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
എല്ലാ നഗരങ്ങളും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ 2 ന് തുടക്കം കുറിച്ച പദ്ധതിയാണ് സ്വച്ഛ് ഭാരത് മിഷൻ.ശുചിത്വം പാലിക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണ്. ശുചിത്വ ഭാരത്തതിന് പുതു തലമുറ പ്രയത്‌നിക്കണമെന്നും ഈ ദിനം നമ്മെ
ഓർമിപ്പിക്കുന്നു.
Discussion about this post