ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് റോഷ് ഹഷാന ( ജൂത പതുവത്സരം) ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. പുതുവർഷം ലോകമെമ്പാടുമുള്ള ഇസ്രായേൽ ജനതയ്ക്ക് സമാധാനവും ഐശ്വര്യവും കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ഹീബ്രു ഭാഷയിലും ഇംഗ്ലീഷിലുമാണ് അദ്ദേഹം ആശംസ സന്ദേശം നേർന്നത്.
എന്റെ എല്ലാ സുഹൃത്തുക്കൾക്കും, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും, ഇസ്രായേലിലെ ജനങ്ങൾക്കും, ജൂത വിഭാഗങ്ങൾക്കും പുതുവത്സര ആശംസകൾ നേരുന്നു. ഈ പുതുവർഷം നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സമാധാനവും കൊണ്ടുവരട്ടെ. എല്ലാവർക്കും ആയൂരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ. പുതുവത്സരാശംസകൾ- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. സമാന സന്ദേശം ആണ് അദ്ദേഹം ഹീബ്രു ഭാഷയിൽ മൊഴിമാറ്റം ചെയ്ത് കുറിച്ചത്.
ഇസ്രായേലിലെ ഇന്ത്യൻ എംബസിലും രാജ്യത്തെ എല്ലാ ജനങ്ങൾക്കും ആസംസകൾ നേർന്നു. എല്ലായ്‌പ്പോഴും ഇസ്രായേലിന്റെ നല്ല സുഹൃത്തായി തുടരുമെന്നും എംബസി അറിയിച്ചു.
റോഷ് ഹഷാനയുടെ ഭാഗമായി രണ്ട് ദിവസത്തെ ആഘോഷപരിപാടികളാണ് സാധാരണയായി രാജ്യത്ത് നടക്കാറുള്ളത്. എന്നാൽ ഇറാൻ, ഹിസ്ബുള്ള എന്നിവരുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറി പുതുവർഷം എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആഘോഷപരിപാടികൾ ഇല്ലെന്നാണ് സൂചന.
Discussion about this post