കൊതുക് കടിച്ചാൽ നമ്മൾ ആദ്യം ചെയ്യുന്നത് കടിച്ച ഭാഗത്ത് ചൊറിയുക എന്നതാണ്. കൊതുക് നമ്മുടെ ശരീരത്തിൽ അതിന്റെ കൊമ്പ് കൊണ്ട് കുത്തുമ്പോൾ അതിന്റെ ഉമിനീർ നമ്മുടെ ശരീരത്തിലേക്ക് കടത്തിവിടുന്നു. ഈ ഉമിനീർ കടത്തി വിടുന്നത് കൊണ്ടാണ് നമുക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നത്.
എന്നാൽ കൊതുക് കുത്തുമ്പോൾ ചെയ്യാൻ പാടില്ലാത്ത കുറച്ച് കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണ് എന്ന് നോക്കാം .
കൊതുക് കടിച്ച് എത്ര സഹിക്കാൻ പറ്റാത്ത ചൊറിച്ചിൽ അനുഭവപ്പെട്ടാലും തൊലി ചൊറിഞ്ഞ് പൊട്ടിക്കരുത്.നമ്മുടെ ശരീരത്തിലും തൊലിയിലും നമുക്ക് കാണാനാകാത്ത അനേകായിരം വ്യത്യസ്ത തരം ബാക്ടീരിയകൾ ജീവിക്കുന്നുണ്ട്. അത് പുറത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ട് പ്രശ്‌നമില്ല. എന്നാൽ തൊലി പൊട്ടി ഇവ ശരീരത്തിന്റെ ഉള്ളിലേക്ക് പോയാൽ ആ ഒരു ചെറിയ മുറിവ് ശരീരത്തിൽ അണുബാധയുണ്ടാക്കാം. സെല്ലുലൈറ്റിസ്, ഇംപെറ്റിഗോ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇത്തരം അണുബാധകൾ തൊലിയിൽ ചുവപ്പും തടിപ്പും നീരും ഉണ്ടാക്കും. കൊതുക് കടിച്ച് ചൊറിഞ്ഞതിന് ശേഷം അവിടെ ചുവന്ന്തടിക്കുന്നത് ഇതുകൊണ്ടാണ്.
കൊതുക് കടിച്ചാൽ ചൊറിഞ്ഞ് പൊട്ടിക്കരുത് എന്ന് പറയാനുള്ള മറ്റൊരു കാരണം, ചൊറിയുന്നതിനനുസരിച്ച് ശരീരം കൂടുതൽ ഹിസ്റ്റമിൻ കോശങ്ങൾ പുറപ്പെടുവിക്കും. അവ കൂടുതൽ ചൊറിച്ചിലിന് കാരണമാകും. ചൊറിയുമ്പോൾ നേരിയ വേദനയുടെ സിഗ്‌നലാണ് തലച്ചോറിലേക്ക് പോകുന്നത്. തൽഫലമായി സെറോടോണിൻ പുറപ്പെടുവിക്കപ്പെടുന്നു. ഇതും ചൊറിച്ചിലിന് കാരണമാകും.
Discussion about this post