മനുഷ്യരുമായി വളരെയധികം അടുത്ത് കഴിയുന്ന പക്ഷിയാണ് പ്രാവ്. വീടുകളിലെ സൺഷെയ്‌ഡ്, ബാൽക്കണി, മനുഷ്യർ ഒത്തുകൂടുന്ന ചന്തകൾ, ആരാധനാലയങ്ങൾ തുടങ്ങി എവിടെയും ഇവയെ കാണാം. കാണാന്‍ ഏറെ ഭംഗിയുണ്ടെങ്കിലും അപകടകാരിയായ ഒന്നാണ് ഈ പ്രാവുകള്‍.
പ്രാവുകളുമായുള്ള ഏറെ നാളത്തെ സമ്പർക്കം ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇവയുടെ കാഷ്ഠം, അവ ഉണങ്ങിയതിന്റെ പൊടി, തൂവൽ എന്നിവ ശ്വാസകോശ സംബന്ധമായ
പ്രാവുകൾക്ക് ആഹാരം നൽകുമ്പോൾ അവ കൂട്ടമായി ഒരു പ്രദേശത്ത് താമസിച്ചുതുടങ്ങും എന്നാണ് പഠനത്തിൽ പറയുന്നത്. സ്വാഭാവികമായും അവിടെ അവയുടെ കാഷ്ഠവും ഉണ്ടാകും. ഈ കാഷ്ഠത്തിൽ നിന്നും ഉണ്ടാകുന്ന ഒരു ഫംഗസ് ദീർഘനാൾ കൊണ്ട് ശ്വാസകോശം തകരാറാകുന്നതിനും രോഗം ബാധിക്കുന്നതിനും കാരണമാകും
ഡോക്‌ടർമാർ പറയുന്നത് അനുസരിച്ച് പ്രാവിന്റെ കാഷ്ഠവും മറ്റും ഹൈപ്പർസെൻസിറ്റിവിറ്റി ന്യൂമോണിറ്റിസ് എന്ന അലർജി രോഗത്തിന് കാരണമാകും. ഇന്ന് ശ്വാസകോശകലകളിൽ മുറിവുണ്ടാക്കുന്ന ഗുരുതര രോഗം വരുത്തും.
ക്രിപ്റ്റോകോക്കസ് എന്ന ഫംഗസാണ് പ്രാവിന്റെ കാഷ്ഠത്തിലുണ്ടാകുക. ഇവ മൂലമുണ്ടാകുന്ന ക്രിപ്റ്റോകോക്കോസിസ് എന്ന രോഗം സ്ഥിരമായി പ്രാവുമായി സമ്പർക്കമുള്ളവർക്ക് വരാറുണ്ട്. പ്രാവുമായി നേരിട്ട് സമ്പർക്കം വരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് ഈ രോഗങ്ങൾ ബാധിക്കാതിരിക്കാൻ ചെയ്യേണ്ടത്. വീട്ടിൽ ജനാലകളിലും സൺഷേഡിലും മറ്റും നെറ്റടിച്ച് വഴിയടക്കുന്നത് ഉചിതമാണ്. കൃത്യമായ കാലയളവിൽ ഇവ പുതുക്കുകയും വേണം.
Discussion about this post