ടെൽഅവീവ് : ഡമാസ്‌കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹസൻ നസറുള്ളയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് എന്ന എൻജിഒ ആണ് ഈ വിവരം പുറത്ത് വിട്ടത്. കഴിഞ്ഞ ആഴ്ച ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ള കൊല്ലപ്പെടുന്നത്.
ദമാസ്‌കസിലെ മാസെ ജില്ലയിൽ ഒരു റസിഡൻഷ്യൽ അപ്പാർട്മെന്റിൽ ഇസ്രായേൽ സേന ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലാണ് ഹസൻ നസറുള്ളയുടെ മരുമകൻ ഹസൻ ജാഫർ അൽ ഖാസിർ കൊല്ലപ്പെട്ടത്. രണ്ട് പേർ കൂടി കൊല്ലപ്പെട്ടതായാണ് വിവരം. ഹിസ്ബുള്ള ഭീകരരുമായി അടുത്ത ബന്ധമുള്ള ചില വൃത്തങ്ങളും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
ബേയ്റൂട്ടിലെ ദഹീഹിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് 64 കാരനായ നസ്രറുള്ളയെ വധിച്ചത്. അതേസമയം ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 8 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലബനനിലെ അതിർത്തി ഗ്രാമങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്.
ഇറാനിൽ നിന്ന് വ്യോമാക്രമണമുണ്ടായതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഹിസ്ബുള്ള ഭീകരർക്കെതിരെ ഇസ്രായേൽ വീണ്ടും ആക്രമണം ശക്തമാക്കിയത്.
Discussion about this post