അഭിനയ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടൻ കണ്ണൻ പട്ടാമ്പി. യൂട്യൂബ് ചാനലിലൂടെ പറഞ്ഞ രസകരമായ നിമിഷത്തിലെ ചില ഭാഗങ്ങൾ വൈറലായിരിക്കുകയാണ്. തെന്നിന്ത്യയിലെ പ്രമുഖ നടിയായ നയൻതാരയെ കുറിച്ച് പറയുന്ന ഭാഗമാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്.
മനസിനക്കര എന്ന നയൻതാരയുടെ ആദ്യത്തെ ചിത്രത്തിലൂടെ തന്നെ താരം ഫിൽഡ് ഔട്ട് ആവുമെന്നാണ് താൻ കരുതിയിരിന്നത് . ആ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് താരം എന്റെ വീട്ടിലാണ് താമസിച്ചിരുന്നത് . അന്ന് എനിക്ക് സിനിമയിലെ ആർട്ട് ഡയറക്ടറായ പ്രേമനെ സഹായിക്കുന്ന ജോലിയായിരുന്നു. അന്നേ നയൻതാരയെ സോപ്പിട്ട് നിന്നിരുന്നുവെങ്കിൽ ഞാൻ നായൻതാരയുടെ മാനേജർ ആവുമായിരുന്നു . അങ്ങനെയായിരുന്നുവെങ്കിൽ ഇന്ന് ഞാൻ ഒരു കോടീശ്വരൻ ആവുമായിരുന്നു എന്ന് നടൻ കണ്ണൻ പട്ടാമ്പി പറഞ്ഞു.
എല്ലാവരും പറയുന്നത് നയൻതാര ഒരു ധിക്കാരി എന്നാണ്. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. കാരണം മനസിനക്കര സിനിമ കഴിഞ്ഞതിന് ശേഷം നയൻതാരയെ പിന്നെ കാണുന്നത് ബോഡിഗാർഡ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്. അന്ന് തന്നെ കണ്ടെപ്പോൾ തന്നെ താരം എഴുന്നേറ്റ് നിന്നു ചിരിക്കുകയും ഹായ് പറുകയും ചെയ്തു . നല്ല ശാന്ത സ്വാഭാവമുള്ള കുട്ടിയാണ് നയൻതാര എന്നും നടൻ കൂട്ടിച്ചേർത്തു.
ഇത് പോലെ തന്നെയാണ് അസിനെ കുറിച്ചും വിചാരിച്ചത്. അവർ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴും അതോടെ സിനിമയിൽ നിന്നും പുറത്തുപോകുമെന്നാണ് കരുതിയതാ എന്നും കണ്ണൻ പറഞ്ഞു. സംവിധായകൻ അന്തിക്കാട് പരിചയപ്പെടുത്തിയ നടിമാരെല്ലാം മികവുറ്റ അഭിനേതാക്കളായി മാറുകയാണല്ലോ പതിവും എന്നും കണ്ണൻ വ്യക്തമാക്കി.
Discussion about this post