ചെന്നൈ: താൻ ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്ന് തുറന്ന് സമ്മതിച്ച് നടി ഷക്കീല. മദ്യവും, സിഗരറ്റും ഉപയോഗിക്കാറുണ്ട്. നടി പൂജ ഭട്ടാണ് തന്നെ സിഗരറ്റ് വലിക്കാൻ പഠിപ്പിച്ചത് എന്നും നടി പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തോടായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
താൻ തിരുവനന്തപുരം സ്വദേശിയാണെന്നും, ആന്ധ്രാ സ്വദേശിനിയാണെന്നും വിചാരിക്കുന്നവർ ഉണ്ട്. എന്നാൽ താൻ യഥാർത്ഥത്തിൽ ചെന്നൈയിൽ ജനിച്ച് വളർന്നയാളാണ്. പത്ത് വരെ പഠിച്ചിട്ടുണ്ട്. എന്നാൽ പത്താം ക്ലാസ് പാസായിട്ടില്ല. പത്ത് വിജയിക്കാത്തതിൽ പിതാവ് മർദ്ദിക്കാറുണ്ടായിരുന്നു. ഒരിക്കൽ സിനിമാക്കാരുടെ മുൻപിലിട്ട് തന്നെ അടിച്ചു. അവർ അത് ചോദ്യം ചെയ്തു. ഇതായിരുന്നു തന്റെ ജീവിതത്തിൽ വഴിതിരിവ് ആയത്. അവർ തന്നോട് അഭിനയിക്കാൻ വരുന്നുണ്ടോയെന്ന് ചോദിച്ചു. അച്ഛന് സമ്മതം ആയിരുന്നു. ഇതോടെ അഭിനയിക്കാൻ ആരംഭിച്ചു.
താൻ മദ്യപിക്കാറുണ്ട്. എന്നാൽ അപരിചിതരുടെ മുന്നിൽ ഇരുന്ന് മദ്യപിക്കാറില്ല. ഒരിക്കൽ തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ ഒരു സംവിധായകൻ തന്റെ ഫ്‌ളൈറ്റ് ക്യാൻസൽ ചെയ്യാൻ ആവശ്യപ്പെട്ടു. എന്തിനാണെന്ന് ചോദിച്ചപ്പോൾ തന്റെ സുഹൃത്തുക്കൾ വിദേശത്ത് നിന്ന് വരുന്നുണ്ടെന്നും ഒന്നിച്ചിരുന്ന മദ്യപിക്കാം എന്നുമായിരുന്നു മറുപടി. എന്നാൽ തനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞ് മടങ്ങി. അടുത്ത സിനിമയ്ക്കായി അദ്ദേഹം നൽകിയ അഡ്വാൻസും താൻ തിരിച്ചുനൽകിയെന്നും ഷക്കീല കൂട്ടിച്ചേർത്തു.
എഗ്മോറിൽ വച്ചാണ് താൻ നടി പൂജാ ഭട്ടിനെ പരിചയപ്പെടുന്നത്. തന്നെ സിഗരറ്റ് വലിക്കാൻ പഠിപ്പിച്ചത് അവരാണ്. ഇപ്പോഴും താൻ സിഗരറ്റ് വലിക്കും. തന്റെ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആയിരുന്നു നടി പൂജാ ഭട്ടിന്റെയും സിനിമയുടെ ഷൂട്ടിംഗ് നടന്നത്. അവരെ കാണാൻ മുറിയിലേക്ക് പോയി. മുറിയുടെ അകത്ത് മുഴുവൻ സിഗരറ്റ് കുറ്റികൾ ആയിരുന്നു. ഇങ്ങനെ സിഗരറ്റ് വലിച്ചാൽ അച്ഛൻ അടിക്കില്ലേ എന്ന് താൻ അവരോട് ചോദിച്ചു. ഇല്ലെന്നും, അച്ഛന്റെ മുൻപിൽ സിഗരറ്റ് വലിക്കാറുണ്ടെന്നുമായിരുന്നു നടി പറഞ്ഞത് എന്നും ഷക്കീല വ്യക്തമാക്കി.
Discussion about this post