ബംഗളൂരൂ : കേക്കുകളിൽ ക്യാൻസറിന് കാരണമാകുന്ന ചേരുവകൾ കണ്ടെത്തി . 12 കേക്ക് സാമ്പിളുകളിൽ നിന്നാണ് ക്യാൻസറിന് കാരണമാകുന്ന ചേരുവകൾ കണ്ടെത്തിയിരിക്കുന്നത്. ബംഗാളൂരുവിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് കണ്ടെത്തൽ .
ഇതേ തുടർന്ന് കർണാടകയിലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പരിശോധനയ്ക്കായി 235 കേക്ക് സാമ്പിളുകളാണ് ശേഖരിച്ചത്. അതിൽ 223 കേക്കുകൾ കഴിക്കുന്നത് സുരക്ഷിതമാണ്. ബാക്കിയുള്ള 12 എണ്ണത്തിലാണ് അപകടകരമായ രാസ വസ്തുക്കൾ കണ്ടെത്തിയത്. നിറത്തിന് ഉപയോഗിക്കുന്ന വസ്തുക്കളാണ് അപകടകാരി.
ജനപ്രിയ കേക്കുകളായ ചുവന്ന വെൽവറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ് ഇനങ്ങളിലാണ് പ്രശ്‌നക്കാരായ കൃത്രിമ നിറങ്ങൾ കൂടുതൽ ചേർക്കുന്നത് . പലതിലും കൃത്രിമ നിരങ്ങൾ ചേർക്കുന്നു എന്ന് മുന്നറിയിപ്പ് പോലും നൽകാതെയാണ് പല കേക്കുകളും വിറ്റിരുന്നത് എന്ന് അധികൃതർ പറഞ്ഞു. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ് എന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ വ്യക്തമാക്കി.
Discussion about this post