ഓരോ യാത്രയും പുതിയ അനുഭവമാണ്. പുതിയ കാഴ്ചകൾ,ആളുകൾ രുചികൾ,സംസ്‌കാരങ്ങൾ..എന്നാൽ പണമെത്ര കൂട്ടിവച്ചിട്ടും നല്ലൊരു യാത്ര പോകാൻ സാധിക്കുന്നില്ലെന്ന വിഷമത്തിലാണോ നിങ്ങൾ? എന്നാൽ ഇത്തരക്കാർക്ക് ഏറെ സഹായകരമാകുന്ന ഒന്നാണ് ട്രാവൽ ക്രെഡിറ്റ് കാർഡുകൾ. യാത്ര ചെയ്യുമ്പോൾ റിവാർഡ് പോയിൻറുകൾ നേടാനും തെരഞ്ഞെടുത്ത വിമാനത്താവളങ്ങളിലെ എയർപോർട്ട് ലോഞ്ചുകളിലെ പ്രവേശനം ഉറപ്പാക്കാനും ട്രാവൽ ക്രെഡിറ്റ് കാർഡുകൾ സഹായിക്കും.
ആദ്യമായി കാർഡ് ഉപയോഗിക്കാൻ പോകുന്നവർ അവരവരുടെ വരുമാനവും, ചിലവും അടിസ്ഥാനമാക്കി ഒരു കാർഡിന് അപേക്ഷ നൽകാവുന്നതാണ്. ഈ കാർഡ് സ്ഥിരമായി ഉപയോഗിക്കുകയും ബില്ലുകൾ യഥാസമയം അടയ്ക്കുകയും ചെയ്ത് ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെടുത്തി കൊണ്ടു വരാം. ഇതോടെ ഉയർന്ന കാറ്റഗറിയിലുള്ള, കൂടുതൽ ആനുകൂല്യങ്ങളുള്ള കാർഡുകൾ ലഭിക്കാൻ യോഗ്യത ലഭിക്കും. പരിമിതമായി മാത്രം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ഒരു കാർഡ് മാത്രം കരുതിയാൽ മതിയാവും.
എച്ച്ഡിഎഫ്‌സി ബാങ്ക് റെഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡ്: ഈ കാർഡ് ലോകമെമ്പാടുമുള്ള 1,000-ത്തിലധികം എയർപോർട്ട് ലോഞ്ചുകളിലേക്ക് പ്രവേശനം നൽകുന്നു. മാർക്ക് & സ്‌പെൻസർ, മിന്ത്ര, നൈകാ, റിലയൻസ് ഡിജിറ്റൽ എന്നിവയിൽ നിന്ന് ഈ കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ റിവാർഡ് പോയിൻറുകൾ ലഭിക്കും.
ബാങ്ക് നൽകുന്ന അറ്റലസ് ട്രാവൽ ക്രെഡിറ്റ് കാർഡ് ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ലോഞ്ചുകളിലേക്ക് ഒപ്പം വരുന്ന അതിഥികൾക്ക് കൂടി പ്രവേശനം നൽകുന്നു. ഈസിഡൈനർ വഴിയുള്ള റെസ്റ്റോറൻറുകളിൽ ഈ കാർഡ് 25 ശതമാനം വരെ കിഴിവ് നൽകുന്നു.
ഐഡിഎഫ്‌സി ഫസ്റ്റ് വൗ ക്രെഡിറ്റ് കാർഡ്: ഈ ക്രെഡിറ്റ് കാർഡ് സീറോ ഫോറെക്‌സ് മാർക്ക്അപ്പ് നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.എഫ്ഡി മൂല്യത്തിൻറെ 100 ശതമാനം വരെ പണവും പിൻവലിക്കാം.
കൊട്ടക് ട്രാവൽ ക്രെഡിറ്റ് കാർഡ്: വിമാന ടിക്കറ്റുകൾക്കുള്ള റിവാർഡ് പോയിൻറുകൾ റിഡീം ചെയ്യാൻ ഈ കാർഡ് സഹായിക്കും. ഒരു ലക്ഷം രൂപയിലധികം വാർഷിക ചെലവുകൾക്ക് വാർഷിക ഫീസ് ഒഴിവാക്കും.
Discussion about this post