ലണ്ടൻ: ഇന്ത്യൻ സമുദ്രത്തിൽ ബ്രിട്ടന്റെ കൈവശമായിരുന്ന ഷാഗോസ് ദ്വീപുകൾ സ്വതന്ത്ര്യമായി. ദ്വീപുകൾ മൗറീഷ്യസിന് വിട്ടുനൽകാനാണ് ഉടമ്പടിയായത്. പതിറ്റാണ്ടുകളായി തുടരുന്ന തർക്കത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്.
രണ്ട് വർഷമായുള്ള ചർച്ചകളുടെ ഫലമാണ് ഈ തീരുമാനമെന്നും രാജ്യാന്തര തർക്കങ്ങൾ സമാധാനപമായി പരിഹരിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബന്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബ്രിട്ടണും മൗറീഷ്യസും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം ദ്വീപിലെ ഡീഗോ ഗാർഷ്യ സൈനിക താവളത്തിന്റെ പ്രവർത്തനമായി തുടരുമെന്നും ബ്രിട്ടൻ വ്യക്തമാക്കി. ബ്രിട്ടനും യുഎസും സംയുക്തമായാണ് ഈ സൈനിക താവളം നടത്തുന്നത്. ഇത് കൊണ്ട് കൂടിയാണ് ഷാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറുന്നതിൽ നിന്നും രാജ്യം മടിച്ചുനിന്നത്. ബ്രിട്ടന്റെ തീരുമാനത്തിനൊപ്പം ഇന്ത്യയുടെയും യുഎസിന്റെയും പിന്തുണയുണ്ടെന്നും രാജ്യം അറിയിച്ചു. ഇതോടെ മൗറീഷ്യസിന്റെ കോളനികാലം പൂർണമായി ഒഴിഞ്ഞെന്ന് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് പറഞ്ഞു. 1814 മുതൽ ബ്രിട്ടനാണ് ഷാഗോസ് ദ്വീപുകളും മൗറീഷ്യസും ഭരിച്ചിരുന്നത്. 1965 ൽ അവർ മൊറീഷ്യസിനെയും ഷാഗോസ് ദ്വീപുകളെയും രണ്ടായി വിഭജിച്ചു. 1968 ൽ മൊറീഷ്യസിനു സ്വാതന്ത്ര്യം നൽകി. ഷാഗോസ് ദ്വീപുകൾ ‘ബ്രിട്ടിഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറി’ എന്ന പേരിൽ കൈവശം വച്ച് വരികയായിരുന്നു.
Discussion about this post