ടെഹ്‌റാൻ; രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞതോടെ രക്തച്ചൊരിച്ചിലിന് ആഹ്വാനം ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. ഇസ്സാമിക ഭരണമുള്ള സർക്കാരുകൾ ഐക്യത്തോടെ നിൽക്കണമെന്ന് ആഹ്വാനം ചെയ്ത ഖമേനി,അഫ്ഗാനിസ്ഥാൻ മുതൽ യമൻ വരെയുള്ള എല്ലാ ഇസ്ലാമിക രാജ്യങ്ങളും അവരുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
അമേരിക്കയെ പേപ്പട്ടിയെന്നും ഇസ്രായേലിനെ രക്തരക്ഷസ്സെന്നുമാണ് ഖമേനി വിമർശിച്ചത്. ഇറാൻ ഇസ്രായേലിനെതിരെ നടത്തിയ മിസൈൽ ആക്രമണം വളരെ ചെറുതാണെന്നും ശസ്ത്രുവിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞ് രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച നമസ്‌കാരത്തിലായിരുന്നു ഖമേനിയുടെ രൂക്ഷവിമർശനം. അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഖമേനി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ഇറാന്റെ ശത്രു,പലസ്തീൻ,ലെബനൻ,ഇറാഖ്,ഈജിപ്ത്,സിറിയ,യെമൻ എന്നീ രാജ്യങ്ങളുടെ ശത്രുവാണ്. നമ്മുടെ ശത്രു പ്രത്യേക രീതിയനുസരിച്ച് എല്ലായിടത്തും പ്രവർത്തിക്കുകയാണ്. പക്ഷേ ഓപ്പറേഷൻ റൂം ഒന്നു തന്നെയാണ്. ശത്രുവിനെ ഒരു രാജ്യത്ത് നിന്നും ഒഴിവാക്കിയാൽ അവർ അടുത്ത രാജ്യത്തെത്തുമെന്ന് ഖമേനി പറയുന്നു. അതേസമയം ഹിസ്ബുള്ള നേതാവ് നസ്രുള്ളയുടെ മരണത്തിന് ശേഷം ഒളിവിൽ പോയിരിക്കുകയാണ് ഖമേനി.
Discussion about this post