ടെഹ്‌റാൻ: ഹിസ്ബുള്ള തലവൻ ഹസൻ നസ്രുള്ളയുടെ ശവസംസ്‌കാരം താത്ക്കാലികമായി നടത്തിയതായി വിവരം. നസ്രുള്ളയുടെ മൃതദേഹം പരസ്യമായി ചടങ്ങുകളോടെ സംസ്‌കരിക്കുന്നത് വരെ രഹസ്യസ്ഥലത്ത് താത്കാലികമായി സംസ്‌കരിച്ചതായാണ് വിവരം. സാഹചര്യങ്ങൾ പൊതു ശവസംസ്‌കാരം അനുവദിക്കുന്നതുവരെ ഹസ്സൻ നസ്റല്ലയെ താൽക്കാലികമായി സംസ്‌കരിച്ചുവെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
സെപ്തംബർ 27 ന് കൊല്ലപ്പെട്ട നസ്രുള്ളയുടെ സംസ്‌കാര ചടങ്ങുകൾ ഹിസ്ബുള്ള ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇയാളുടെ അന്ത്യവിശ്രമസ്ഥലം ഒന്നുകിൽ ലെബനനോ ഇറാഖോ ആയിരിക്കാം എന്നാണ്. നസ്രുള്ളയുടെ ശവശരീരം സംസ്‌കരിച്ചയിടം ഭാവിയിൽ ആരാധനാകേന്ദ്രമാക്കി ഭീകരർ മാറ്റുന്നത് മുന്നിൽ കണ്ട് ഇസ്രായേൽ അവ നശിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് കൊണ്ടണ് സംസ്‌കാരം എവിടെ വച്ച് നടക്കുമെന്നത് രഹസ്യമാക്കി വയ്ക്കുന്നതെന്നാണ് സൂചനകൾ.
അതേസമയം അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നേതൃത്വത്തിൽ നസ്റല്ലയുടെ പ്രതീകാത്മക ശവസംസ്‌കാരം വെള്ളിയാഴ്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. തെക്കൻ ലെബനനിലെ ദഹിയയിലുള്ള ഹിസ്ബുള്ളയുടെ ഭൂഗർഭ ആസ്ഥാനത്തിൽ നടത്തിയ വ്യോമാക്രമണത്തിലാണ് നസറുള്ള കൊല്ലപ്പെട്ടത്. ആളുകൾ താമസിക്കുന്ന കെട്ടിടങ്ങളുടെ അടിയിലാണ് ഭൂഗർഭ ആസ്ഥാനമുണ്ടായിരുന്നതെന്നും സൈന്യം പറയുന്നു.












Discussion about this post