ഈ ചിത്രത്തിലുള്ളത് ആരാണ് എന്നത് മനസ്സിലായോ… ? ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ഇത്. ഈ രസകരമായ കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
വേറാരുമല്ല , ബോളിവുഡിന്റെ പൊക്കക്കാരിയായ നായിക ദീപിക പദുക്കോൺ ആണ് ചിത്രത്തിലെ ഈ മീശക്കാരി . സിനിമയിൽ അരങ്ങേറി കുറച്ച് കാലം കഴിയുന്നതിനു മുൻപ് തന്നെ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായികയായി മാറാൻ ദീപികയ്ക്ക് കഴിഞ്ഞു.
കന്നഡ സിനിമയായ ‘ഐശ്വര്യ’ എന്ന ചിത്രത്തിലൂടെയാണ് ദീപിക സിനിമയിലേക്ക് എത്തിയത്. തുടർന്ന് ‘ഓം ശാന്തി ഓം’ എന്ന ഹിന്ദിചിത്രത്തിലൂടെ ദീപിക ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിക്കുകയും ചെയ്തു. ട്രിപ്പിൾ എക്‌സ്’ എന്ന ചിത്രത്തിലൂടെയാണ് നടി ഹോളിവുഡിലേക്ക് എത്തുന്നത്.
ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2018ലാണ് ദീപിക രൺവീർ സിങ്ങിനെ വിവാഹം ചെയ്തത്. ദീപികയ്ക്കും രൺബീറിനും ഒരു പെൺകുഞ്ഞ് പിറന്ന സന്തോഷം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Discussion about this post