ഏത് പ്രായക്കാരെയും ബാധിക്കുന്ന ഒന്നാണ് മുടികൊഴിച്ചിൽ. എത്ര വിലകൂടി മരുന്ന് തേച്ചാലും എത്ര എണ്ണയിലിട്ട് വറുത്തുകോരിയാലും മുടികൊഴിച്ചിലിന് അന്ത്യമില്ല. യഥാർത്ഥത്തിൽ ഒരുപരിധി വരെ മുടി കൊഴിയുന്നത് സ്വാഭാവികമാണ്. പക്ഷേ പരിധിയിൽ കവിഞ്ഞ് മുടി കൊഴിയുകയും അതിന് പകരം പുതിയ മുടി വളരാതിരിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്‌നമാകുന്നത്. മുടിയുടെ കനം കുറയുന്നത് നിരവധി ഘടകങ്ങൾ കൊണ്ടാണ്. പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, ചില രോഗാവസ്ഥകൾ എല്ലാം ഈ പ്രശ്‌നത്തിനു കാരണമാണ്. പലപ്പോഴും മുടിയുടെ പ്രശ്നങ്ങളെല്ലാം തന്നെ പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന്റെ പരിധിയിൽ വരുന്നതാണ് എന്ന് പറഞ്ഞ് പലരും അത്ര പ്രാധാന്യം നൽകുകയില്ല.
പലരും പറയുന്ന കാര്യം കുളി കഴിഞ്ഞിറങ്ങുമ്പോൾ ഒരു കെട്ട് മുടിയാണ് ഊരിപ്പോകുന്നതെന്നാണ്. മുടി കെട്ടിവച്ചതിന് പിന്നാലെയാണ് പലരും കുളിയ്ക്കാനായി പോകുന്നത.് വെള്ളത്തിന് കീഴിലായി മുടി അതേ രീതിയിൽ അഴിച്ചിട്ട് കുളിയ്ക്കുമ്പോൾ ജട നേരത്തെയുള്ളത് കൂടുതൽ കെട്ടു പിടിയ്ക്കാനും മുടി പൊട്ടാനും പൊഴിയാനുമെല്ലാം സാധ്യത ഏറെയാണ്. ഇതിനാൽ കുളിയ്ക്കുന്നതിന് മുൻപായി മുടി ചീകി ജട നീക്കിയ ശേഷം മുടി കഴുകുന്നതാണ് നല്ലത്.
ലരും ഷവറിന് ചുവട്ടിൽ നിന്ന് നല്ല ഫോഴ്സിലാണ് വെള്ളം തുറന്നിട്ട് കുളിയ്ക്കുക. വെള്ളം തലയിലേക്ക് കുത്തി വീഴുമ്പോൾ മുടിവേരുകളെ ദുർബലപ്പെടുത്തുവാൻ ഇടയാക്കും. മുടി കഴുകുമ്പോൾ വളരെ മൃദുവായി വേണം കഴുകാൻ. അമർത്തിത്തോർത്തുന്നതും മുടിയെ ബാധിക്കും.
മറ്റൊന്ന് എല്ലാ മുടികൊഴിച്ചിലും സൗന്ദര്യപ്രശ്മല്ല. ശരീരത്തിൽ അയേൺ കുറവുണ്ടെങ്കിലും മുടി കൊഴിച്ചിൽ വളരെ രൂക്ഷമായിരിക്കും. ഇത് അനീമിയ പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങളിൽ ഒന്നാണ്. ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറവാണെങ്കിൽ അത് വർദ്ധിപ്പിക്കുന്നതിനുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.സ്ത്രീകളിൽ പിഒാഎസിന്റെ ലക്ഷണമായും മുടി കൊഴിയാം
സ്‌കിൻ കാൻസറിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചിൽ. ചർമ്മത്തിലെ അർബുദം ചില്ലറയല്ല വലക്കുന്നത്. കാരണം കൃത്യമായി രോഗനിർണയം നടത്താൻ സാധിക്കാത്തത് പലപ്പോഴും പ്രശ്നങ്ങൾ ഗുരുതരമാക്കുന്നു. ശരീരത്തിൽ സിങ്കിന്റെ അഭാവം ഉണ്ടെങ്കിൽ മുടി കൊഴിച്ചിൽ വളരെ രൂക്ഷമായിരിക്കും.
Discussion about this post