കോഴിക്കോട്: ഷിരൂരിലെ മണ്ണടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ നിന്നും മനാഫിനെ ഒഴിവാക്കും. മനാഫിന്റെ യൂട്യൂബ് ചാനൽ പരിശോധിച്ചതിൽ നിന്നും അർജുനെയോ കുടുംബത്തെയോ അപകീർത്തിപ്പെടുത്തുന്നതകയി ഒന്നും കണ്ടെത്താത്തതി െതുടർന്നാണ് കേസിൽ നിന്നും ഒഴിവാക്കുന്നത്. മനാഫിനെ സാക്ഷിയാക്കാനാണ് പോലീസിന്റെ തീരുമാനം.
മനാഫിനെതിരെ കേസെടുക്കണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നില്ലെന്നും പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് കേസിൽ ഉൾപ്പെടുത്തിയതെന്നും പോലീസ് അറിയിച്ചു. മനാഫ് ഇട്ട വീഡിയോയ്ക്ക് താഴെ അപകീർത്തിപരമായ കമന്റുകൾ ഇട്ടവർക്കെതിരെയാണ് കുടുംബം പരാതി നൽകിയിരുന്നത്.
അർജുന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പോലീസ് ആണ് മനാഫിനെതിരെ കേസെടുത്തിരുന്നത്. സംഭവത്തിൽ കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
ഷിരൂരിലെ മണ്ണിടിച്ചിലിന് പിന്നാലെ 72 ദിവസങ്ങൾക്ക് ശേഷമാണ് അർജുന്റെ മൃതദേഹം ഗംഗാവലി പുഴയിൽ നിന്നും കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ലോറിയുടമ മനാഫിനെതിരെ ആരോപണങ്ങളുമായി അർജുന്റെ കുടുംബം രംഗത്തെത്തിയത്. ഇതിന് പിന്നാലെ കുടുംബത്തിനെതിരെ വ്യാപകമായ സൈബർ ആക്രമണങ്ങളാണ് ഉണ്ടായത്.
Discussion about this post