എറണാകുളം: ഒരു പിടി മികച്ച സിനിമകൾ മലായളത്തിന് സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ ജീവിതത്തോട് ചേർത്ത് വായിക്കാവുന്നതിനാൽ അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ സ്ഥിര സാന്നിദ്ധ്യം ആണ് ജയറാം. കൊച്ചു കൊച്ച് സന്തേഷങ്ങൾ, മഴവിൽക്കാവടി, മകൾ, സന്ദേശം തുടങ്ങി സത്യൻ അന്തിക്കാടിന് നിരവധി ചിത്രങ്ങളിൽ ആണ് നടൻ അഭിനയിച്ചിട്ടുള്ളത്.
സത്യൻ അന്തിക്കാട്- ജയറാം- ശ്രീനിവാസൻ കോമ്പോയിൽ മലയാളികൾ ഇപ്പോഴും ഇഷ്ടപ്പെടുന്ന ചിത്രമാണ് പൊൻമുട്ടയിടുന്ന താറാവ്. സിനിമയിൽ നായക സ്ഥാനത്ത് ശ്രീനിവാസൻ ആണെങ്കിലും, പ്രധാനപ്പെട്ട കഥാപാത്രത്തെ ജയറാമും അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ജയറാം ഇപ്പോൾ. സ്വകാര്യ മാദ്ധ്യമത്തോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.
നമ്മുടെ നിത്യജീവിതവുമായി ചേർന്ന് നിൽക്കുന്ന സിനിമകളാണ് സത്യൻ അന്തിക്കാടിന്റെയെന്ന് ജയറാം പറഞ്ഞു. ഇത് തന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കഥാപാത്രത്തിന്റെ കണ്ണിലെ നനവ് കണ്ണീരായി പ്രേക്ഷകരിലേക്ക് ഒലിച്ചിറങ്ങും. അദ്ദേഹത്തിന്റെ വായനയും കഥയ്ക്ക് കരുത്ത് നൽകുന്നതായി തോന്നിയിട്ടുണ്ടെന്നും ജയറാം പറഞ്ഞു. ഇതിന് ഉദാഹരണമാണ് പൊൻമുട്ടയുടെ താറാവ് എന്ന സിനിമയിലെ ക്ലൈമാക്‌സ് രംഗം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടാക്കി നാടാകെ ഇളക്കിമറിച്ച ശേഷം ഭാര്യയായ ഉർവ്വശിയെ കാണാൻ പവിത്രൻ എത്തുന്നു. ഈ സമയം ബെഡ്‌റൂമിൽ ഇരിക്കുകയാണ് ഉർവ്വശി. താൻ വന്ന് കയറുമ്പോൾ ഒരടി ഉർവ്വശിയ്ക്ക് കിട്ടും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്തോ സംഭവിക്കുമെന്ന അവസ്ഥ നിലനിൽക്കുമ്പോൾ വാ പോവാം എന്ന് പറഞ്ഞ് ഉർവ്വശിയെയും കൂട്ടി ഞാൻ നടന്ന് പോകുകയാണ്.
ചിത്രീകരണ സമയത്തും, തിയറ്ററിൽ ചിത്രം റിലീസ് ആയ ശേഷവും നിരവധി പേർ ഒരെണ്ണം കൊടുക്കാമായിരുന്നില്ലെ എന്ന് ചോദിച്ചിട്ടുണ്ട്. എന്നാൽ സത്യേട്ടൻ പറഞ്ഞത് എന്റെ സിനിമയിൽ ജയറാം അത് ചെയ്യേണ്ടെന്നാണ്. ഇതുകൊണ്ടാകാം സത്യേട്ടന്റെ കഥാപാത്രം പ്രേഷക മനസിൽ എല്ലാ കാലാത്തും നിലനിൽക്കുന്നത് എന്ന് ജയറാം വ്യക്തമാക്കി.
Discussion about this post