തിരുവനന്തപുരം: ഉപയോക്താക്കളെ ആകർഷിക്കാൻ വമ്പൻ പാക്കേജ് അവതരിപ്പിച്ച് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. 24 ജിബി സൗജന്യ ഡാറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന പാക്കേജ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. അതുകൊണ്ട് തന്നെ വേഗം റീച്ചാർജ് ചെയ്യേണ്ടതുണ്ട്.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 24 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് പുതുപുത്തൻ ഓഫർ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 500 രൂപക്ക് മുകളിൽ റീച്ചാർജ് ചെയ്യുന്നവർക്കായിരിക്കും ഈ അധിക 24 ജിബി അധിക ഡാറ്റ ലഭ്യമാകുക.
ഒക്ടോബർ 1നും 24നും മദ്ധ്യേ റീചാർജ് ചെയ്യുന്നവർക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. ’24 വർഷത്തെ വിശ്വാസം, സേവനം, ഇന്നവേഷൻ. ബിഎസ്എൻഎൽ ഇന്ത്യയെ 24 വർഷമായി ബന്ധിപ്പിക്കുകയാണ്. നിങ്ങൾ ഉപയോക്താക്കൾ ഇല്ലാതെ ഇത് ഒരിക്കലും സാധ്യമാകുകയില്ല. 500 രൂപക്ക് മുകളിലുള്ള വൗച്ചറുകളിൽ റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 24 ജിബി അധിക ഡാറ്റ ആസ്വദിച്ചുകൊണ്ട് ഈ ആഘോഷത്തിൽ നിങ്ങൾക്കും പങ്കുചേരാം. ബിഎസ്എൻഎൽ ഔദ്യോഗിക എക്സ് പേജിൽ കുറിച്ചു.
Discussion about this post