കൊച്ചി: ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന എമ്പുരാൻ. 2019 മാർച്ച് 28 ന് റിലീസ് ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണ് ലൂസിഫർ. ചിത്രത്തിന്റെ എല്ലാ അണിയറ വിശേഷങ്ങളും സംവിധായകനായ പൃഥ്വിരാജ് പുറത്തുവിടാറുണ്ട്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് താരം.
നിലവിൽ ഗുജറാത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രീകരണം 1400 കിലോമീറ്റർ അകലെ ഹൈദരാബാദിലേക്ക് ഷിഫ്റ്റു ചെയ്ത വിവരമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്. ഏഴാമത്തെ ഷെഡ്യൂളാണിപ്പോൾ ഗുജറാത്തിൽ പൂർത്തിയായത്.
എമ്പുരാന്റെ ഷൂട്ടിംഗ് 100 ദിവസം പൂർത്തിയായ വിവരം ഛായാഗ്രഹനായ സുജിത് വാസുദേവ് വെളിപ്പെടുത്തിയിരുന്നു. ‘എമ്പുരാൻ ഷൂട്ട് ദിവസങ്ങൾ, നൂറ് ദിവസങ്ങൾ പിന്നിട്ട് മുന്നോട്ട് പോകുന്നു…’ എന്നാണ് സുജിത്ത് വാസുദേവ് എക്സിൽ കുറിച്ചത്.
അമേരിക്കയിലെയും ഇന്ത്യയിലെയും ചിത്രീകരണത്തിന് ശേഷം ദുബായ് അടക്കമുള്ള വിദേശ ലൊക്കേഷനുകളിലും ചിത്രീകരണം ഉണ്ടാകും. ചിത്രം 2025 മാർച്ചിൽ റിലീസ് ചെയ്യാനാണ് സാധ്യത. നേരത്തെ എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫർ 2019 മാർച്ച് 28 നായിരുന്നു റിലീസ് ചെയ്തത്. 2025 ൽ ഇതേദിവസം തന്നെ എമ്പുരാനും റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.
Discussion about this post