എറണാകുളം: തൃപ്പൂണിത്തുറയിൽ സിപിഎം പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് ആക്രമണം. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെയായിരുന്നു സംഭവം.
ഇന്നലെ ലോക്കൽ കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. സാമ്പത്തിക ക്രമക്കേടിന ചൊല്ലി ഒരു വിഭാഗം രംഗത്ത് വന്നതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. വാക്കു തർക്കം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ബ്രാഞ്ച് സെക്രട്ടറിമാർ അടക്കമാണ് ചേരിതിരിച്ച് ഏറ്റുമുട്ടിയത്.
Discussion about this post