മുംബൈ: ബോളിവുഡിലെ താരസുന്ദരിയാണ് കത്രീന കൈഫ്. 40 കളിലാണെങ്കിലും ഡാൽസിലും അഭിനയത്തിലും കത്രീന കൈഫിന് സ്വന്തമായ ആരെയും ആകർഷിക്കുന്ന ശൈലിയുണ്ട്. ഹിന്ദിയിൽ കൂടാതെ തലുങ്കിലും മലയാളത്തിലും താരം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിൽ മമ്മൂട്ടിയുടെ നായികയായാണ് ബി ടൗണിലെ ഈ സുന്ദരിയെത്തിയത്. മമ്മൂട്ടി ചിത്രം ബൽറാം V/s താരാദാസ് എന്ന ചിത്രത്തിൽ 2006 ലാണ് താരം എത്തിയത്. ഇതോടെ മലയാളികൾക്കും കത്രീന കൈഫ് പ്രിയങ്കരിയായി. ബോളിവുഡ് നടനായ വിക്കികൗശലിനെയാണ് കത്രീന വിവാഹം ചെയ്തിരിക്കുന്നത്.
ബോളിവുഡിൽ വർഷങ്ങളായി അഭിനയിക്കുന്ന താരമായതിനാൽ തന്നെ പാപ്പരാസികൾ കത്രീനയെ വിടാതെ എപ്പോഴും പിന്തുടരാറുണ്ട്. ഇപ്പോഴിതാ നവരാത്രി ആഘോഷത്തിനായി എത്തിയ കത്രീനയുടെ ചിത്രങ്ങളാണ് ചർച്ചയാവുന്നത്. ഡിസൈനർ സാരിയാണ് താരം അണിഞ്ഞിരുന്നത്. തരുൺ തഹിലിയാനിയുടെ 4,84,000 രൂപവിലവരുന്ന കഷിദ പെയ്‌സി സാരിയാണ് നവരാത്രി ആഘോഷത്തിൽ കത്രീനയെ അതിസുന്ദരിയാക്കിയത്.
കത്രീനയുടെ സാരിയുടെ ഭംഗി ആസ്വദിച്ച ആരാധകർ വേറെ ഒരു കാര്യവും കൂടി കണ്ടെത്തി. നടിയുടെ വലതുകൈയ്യുടെ പിന്നിൽ ഒരു കറുത്ത വസ്തുവാണ് കണ്ടെത്തിയത്. ഹെൽത്ത് മോണിറ്ററിംഗ് നടത്താനായി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് കത്രീന ധരിച്ചത്. ഗ്ലൂക്കോസ് മോണിറ്ററിംഗ് ഡിവൈസ് പാച്ചാണ് ഇത്. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് അറിയാനാണ് ഇത് ഉപയോഗിക്കുന്നത്. നാം കഴിക്കുന്ന ആഹാരം ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ഏത് തരം ജീവിത രീതിയാണ് നമ്മൾ പിന്തുടരുന്നതെന്നും കണ്ടെത്താനും വിശകലനം ചെയ്യാനും ഈ ഉപകരണം സഹായിക്കും. ഉപകരണം കണ്ടതോടെ താരത്തിന് പ്രമേഹമുണ്ടോയെന്ന ആശങ്കയാണ് ആരാധകർ ഉന്നയിക്കുന്നത്.
ഗ്ലൂക്കോസിനെ ഒരു ബയോമാർക്കർ എന്ന നിലയിൽ ഉപയോഗിച്ചുകൊണ്ട് ദഹനപ്രവർത്തനങ്ങൾ വിലയിരുത്താൻ എം 1 ഗ്ലുക്കോസ് മോണിറ്ററിംഗ് സഹായിക്കും. ഈ ഡിവൈസ് ഒരു ആപ്പുമായി ബന്ധിപ്പിച്ചിരിക്കും. ഇത് വഴി ശരീരത്തിൽ നിലവിലുള്ള ഗ്ലൂക്കോസ് നില അറിയാം ഡയറ്റ് ചെയ്യുന്നത് സംബന്ധിച്ചും വ്യായാമമുറകൾ തിരഞ്ഞെടുക്കുന്നതിലുമൊക്കെ ഗ്ലൂക്കോസിന്റെ അളവ് നിർണായകമാണ്. രണ്ടാഴ്ചയോളം ഈ ഡിവൈസ് ഉപയോഗിക്കാം. പ്രമേഹം ഉള്ളവർ മാത്രമല്ല ശരീര ഭാരം നിയന്ത്രിക്കുന്നതിനും ഈ ഡിവൈസ് ഉപയോഗിക്കാം. ടൈപ്പ് 2 ഡയബറ്റിക്‌സ്,പിസിഒഎസ്, ഹൈപ്പർടെൻഷൻ,പൊണ്ണത്തടി എന്നിവയുള്ളവർക്കും ഈ ഡിവൈസ് ഉപയോഗിച്ച് ജീവിതനിലവാരം മെച്ചപ്പെടുത്താം
Discussion about this post