എറണാകുളം: മലയാള സിനിമ രംഗത്തുള്ള ചിലർ ഗുണ്ടാ നേതാവിനെ ഹോട്ടലിലെത്തി കണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് മയക്കുമരുന്ന്. കൊക്കെയിൻ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും അളവിൽ കൂടുതൽ മദ്യവും മുറിയിൽ നിന്നും പിടിച്ചെടുത്തു. ഹോട്ടൽ മുറിയിൽ ഗുണ്ടനോതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരിപാർട്ടിയിൽ സിനിമാ രംഗത്തുൾപ്പെടെയുള്ളവർ പങ്കെടുത്ത് മടങ്ങിയിരുന്നുവെന്ന് പോലീസിന് രഹസ്യം വിവരം ലഭിച്ചിരുന്നു.
ശനിയാഴ്ചയാണ് ഓംപ്രകാശ് ഹോട്ടലിൽ മുറിയെടുത്തത്. ഓംപ്രകാശും കൂട്ടാളിയായ കൊല്ലം സ്വദേശി ഷിഹാസും(45) ആണ് മുറിയിൽ താമസിച്ചിരുന്നത്. ഷിഹാസിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോൾ ജോർജ് വധക്കേസുൾപ്പെടെ ഒട്ടേറെ കൊലക്കേസുകളിലെ പ്രതിയാണ് ഓംപ്രകാശ്.
മുറിയിൽ ലഹരിമരുന്ന് ഉപയോഗം നടന്നോ എന്ന് പോലീസ് പരിശോധന നടത്തുന്നുണ്ട്. ഓം പ്രകാശിനെ ഇന്നലെ വൈകിട്ട് കൊച്ചി സിറ്റി ഡിസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. 1999 മുതൽ സംസ്ഥാനത്ത് കൊലപാതകം, കൊലപാതശ്രമം, തട്ടിക്കൊണ്ടു പോകൽ, വീട് കയറി ആക്രമണം, ലഹരി ഇട പാടുകൾ ഉൾപ്പെടെ ഇരുപതിലേറെ കേസുകളിലെ പ്രതിയാണ് ഓംപ്രകാശ്. അടുത്തിടെയാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്.
Discussion about this post