എറണാകുളം: ഗുണ്ടാനേതാവ് ഓം പ്രകാശ് ഹോട്ടൽ മുറിയിൽ നടത്തിയ ലഹരിപാർട്ടിയിൽ നടി പ്രയാഗ മാർട്ടിനും നടൻ ശ്രീനാഥ് ഭാസിയും എത്തിയെന്ന് പോലീസ്. ഇന്നലെ അറസ്റ്റിലായ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 20ഓളം പേർ ഈ മുറിയിലെത്തിയതായാണ് വിവരം. താരങ്ങളുടെ മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം മുറിയിൽ നിന്നും പിടികൂടിയ ഓം പ്രകാശിനും ഷിഹാസിനും ജാമ്യം ലഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗം കണ്ടെത്താൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇരുവർക്കും ജാമ്യം അനുവധിച്ചത്. ബോൾഗാട്ടിയിൽ ഡിജെ പാർട്ടിയിൽ എത്തിയതാണെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ, സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്നു കണ്ടെത്തിയത്.
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ലഹരി പാർട്ടി നടത്തിയത്. പ്രയാഗയെയും ശ്രീനാഥിനെയും കൂടാതെ, മറ്റ് 20 പേരും ഈ ലഹരിപാർട്ടിയിൽ പങ്കെടുത്തുവെന്ന വിവരമാണ് റിമാൻഡ് റിപ്പോർട്ട് പറയുന്നത്. ഡോൺ ലൂയീസ്, ശ്രീദേവി, അരുൺ അലോഷ്യ, സ്‌നേഹ ടിപ്‌സൺ എന്നിവരും ലഹരി പാർട്ടിയിൽ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ചലപതി എന്നൊരാളുടെ പേരിലാണ് റൂം ബുക്ക് ചെയ്തിരുന്നത്. മൂന്ന് മുറികളായിരുന്നു ബുക്ക് ചെയ്തിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി താരങ്ങളെ പോലീസ് നിരീക്ഷിച്ചു വരികയാണ്. തലസ്ഥാനം കേന്ദ്രീകരിച്ച് വർഷങ്ങളായി ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഓം പ്രകാശിന്റെ സാന്നിധ്യം രണ്ട് ദിവസമായി കൊച്ചിയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ലഹരിപാർട്ടിയിലുൾപ്പെടെ ലഹരിമരുന്ന് വിതരണം ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. വലിയൊരു ഡിജെ പാർട്ടി നടന്നിരുന്നു. ഇന്നലെ നടന്ന ഡിജെ പാർട്ടിയിലും വലിയ തോതിൽ ലഹരി ഉപയോഗം നടന്നിരുന്നുവെന്നും പോലീസ് പറഞ്ഞു.
കൊക്കെയിൻ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും അളവിൽ കൂടുതൽ മദ്യവും മുറിയിൽ നിന്നും പിടിച്ചെടുത്തിയിരുന്നു. ഹോട്ടൽ മുറിയിൽ ഗുണ്ടാനോതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരിപാർട്ടിയിൽ സിനിമാ രംഗത്തുൾപ്പെടെയുള്ളവർ പങ്കെടുത്ത് മടങ്ങിയിരുന്നുവെന്ന് പോലീസിന് രഹസ്യം വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഓം പ്രകാശും കൂട്ടാളിയായ കൊല്ലം സ്വദേശി ഷിഹാസും(45) ആണ് മുറിയിൽ താമസിച്ചിരുന്നത്. ഷിഹാസിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോൾ ജോർജ് വധക്കേസുൾപ്പെടെ ഒട്ടേറെ കൊലക്കേസുകളിലെ പ്രതിയാണ് ഓംപ്രകാശ്.
മുറിയിൽ ലഹരിമരുന്ന് ഉപയോഗം നടന്നോ എന്ന് പോലീസ് പരിശോധന നടത്തുന്നുണ്ട്. ഓം പ്രകാശിനെ ഇന്നലെ വൈകിട്ട് കൊച്ചി സിറ്റി ഡിസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. 1999 മുതൽ സംസ്ഥാനത്ത് കൊലപാതകം, കൊലപാതശ്രമം, തട്ടിക്കൊണ്ടു പോകൽ, വീട് കയറി ആക്രമണം, ലഹരി ഇട പാടുകൾ ഉൾപ്പെടെ ഇരുപതിലേറെ കേസുകളിലെ പ്രതിയാണ് ഓംപ്രകാശ്. അടുത്തിടെയാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്.
Discussion about this post