ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ അവിഹിതബന്ധമറിഞ്ഞ ശേഷം സ്ത്രീ ചെയ്ത പ്രതികാരം വൈറലാവുന്നു. കാനഡ സ്വദേശിയായ ജെസീക്ക വൈറ്റ് ആണ് പ്രതികാരം വീട്ടിയത്. ഭർത്താവിന്റെ ചിതാഭസ്മം തിന്നാണ് ജെസീക്ക തന്റെ കലിപ്പടക്കിയത്. ഈ അടുത്ത് പുറത്തുവിട്ട തന്റെ ഓർമ്മക്കുറിപ്പിലാണ് വിചിത്രമായ പ്രതികാരകഥയെ കുറിച്ച് യുവതി പ്രതിപാദിക്കുന്നത്. A WIDOWS GUIDE TO DEAD BASTARDS എന്നാണ് ഓർമ്മക്കുറിപ്പിന്റെ പേര്.
2015 ൽ ടെക്‌സാസിൽ ജോലിസംബന്ധമായ യാത്രയിലായിരിക്കുമ്പോഴാണ് ജെസീക്കയുടെ ഭർത്താവ് മരണപ്പെടുന്നത്. ഇയാളുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയെ ബന്ധപ്പെടാൻ അയാളുടെ ഐപാഡ് ഉപയോഗിക്കുന്നതിനിടെയാണ് സർച്ച് ഹിസ്റ്ററി ജെസിക്കയുടെ ശ്രദ്ധയിൽപ്പെടുന്നത്. ലൈംഗികബന്ധത്തിലേർപ്പെടാനും മറ്റും ആളുകളെ വാടകയ്ക്ക് എടുക്കുന്ന എസ്‌കോർട്ടുകളെക്കുറിച്ചും അവരുടെ ഫീസിനെക്കുറിച്ചും ലൊക്കേഷനെക്കുറിച്ചും ഇന്റർനെറ്റിൽ അനേകം തവണ തിരഞ്ഞതായി ജെസിക്ക കണ്ടെത്തി.
ഇതിന് ശേഷം നടത്തിയ അന്വേഷണത്തിൽ ഭർത്താവ് രഹസ്യജീവിതം നയിച്ചിരുന്നായി ജെസിക്ക കണ്ടെത്തി. അനേകം യുവതികളുമായി ബന്ധമുണ്ടായിരുന്നതായും ഇതിനായി കൊളറാഡോയിൽ ഒരു അപ്പാർട്ട്‌മെന്റും വാടകയ്‌ക്കെടുത്തിരുന്നുവത്രേ.
ഇതെല്ലാം അറിഞ്ഞതോടെ ജെസീക്ക വളരെ ദുഖിതയായി. ഈ സമയമാണ് ഭർത്താവിന്റെ ചിതാഭസ്മം ജെസീക്കയുടെ കൈവശം കിട്ടിയത്. എന്റെ വിരലുകളിൽ ചാരം പറ്റിപ്പിടിച്ചിരുന്നു. ബേക്കിംഗ് പൗഡറിനേക്കാൾ അവ പരുക്കനായിരുന്നു. ഉപ്പിനേക്കാൾ തരിതരിയായി കാണപ്പെട്ടു. എന്റെ കണ്ണീരിനൊപ്പം ഒരു ചേർന്ന് ഒരു ചെളിക്കട്ടയെന്നപോലെ ഞാനത് വിഴുങ്ങിയെന്നാണ് ജെസീക്ക തന്റെ ഓർമ്മക്കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Discussion about this post