മലപ്പുറം: 12 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിയായ സഹോദരന് 123 വർഷം തടവ് വിധിച്ച് കോടതി. മഞ്ചേരി പോക്‌സോ കോടതിയുടെതാണ് വിധി. അരീക്കോടായിരുന്നു സംഭവം. 19 കാരനായ പ്രതി 7ലക്ഷം രൂപ പിഴയും ഒടുക്കണം. ഇത് പെൺകുട്ടിയുടെ ക്ഷേമത്തിനായി കൈമാറും.വിധി കേട്ടയുടനെ 19 കാരൻ കൈയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഇയാളെ ആശുപത്രിയിലാക്കിയെന്നാണ് വിവരം.
2019 ലാണ് കേസിനാസ്പദമായ സംഭവം.ഗർഭിണിയായ പെൺകുട്ടി പിന്നീട് കുഞ്ഞിന് ജന്മം നൽകി. ഡിഎൻഎ പരിശോധനയിലാണ് സഹോദരനാണ് പ്രതിയെന്ന് കണ്ടെത്തിയത്. കേസിന്റെ വിചാരണവേളയിൽ മാതാവും അമ്മാവനും കൂറുമാറിയിരുന്നു.
Discussion about this post