എറണാകുളം: ചെറുപ്പ കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി അനാർക്കലി മരിക്കാർ. അന്ന് നൽകിയ ഉപദേശം ഇപ്പോഴും ജീവിതത്തിൽ പാലിക്കാറുണ്ടെന്നും നടി പറഞ്ഞു. പ്രമുഖ ചലച്ചിത്ര മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
ഏഴിൽ പഠിക്കുമ്പോഴായിരുന്നു തന്റെ ജീവിതത്തിൽ മോശമായ കാര്യം സംഭവിച്ചത്. തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നപ്പോൾ നീ സ്വയം ഡീൽ ചെയ്യൂ എന്ന് പറഞ്ഞിട്ടുണ്ട്. മോശം അനുഭവത്തിന് ഞാൻ പ്രതികരിക്കുമ്പോഴാണ് അതിന്റെ ഭാരം മനസിൽ നിന്നും ഒഴിഞ്ഞ് പോകുക. അല്ലെങ്കിൽ താനെന്ത് കൊണ്ട് പ്രതികരിച്ചില്ലാ എന്ന് തോന്നും.
കുട്ടിയായി ഇരുന്നപ്പോൾ തന്നെ ഒരു പേടിയും ഇല്ലാതെ സംസാരിക്കാൻ കഴിയുന്ന അന്തരീക്ഷം വീട്ടിൽ ഉണ്ടായിരുന്നു. ഇത് പോസിറ്റീവ് മാനസികാവസ്ഥ തരുന്നുണ്ട്. ഉമ്മയാണ് അതിന് കാരണം. പ്രോഗ്രസീവായ ആളുകൾക്കിടയിലാണ് താൻ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പായും വേണം എന്നാണ് അവർ പറയാറുള്ളത്. തനിക്ക് ഒരു കാമുകനുണ്ട്. തന്നെ നന്നായി മനസിലാക്കുന്ന അയാളോടാണ് എല്ലാ പ്രശ്‌നങ്ങളും പറയാറുള്ളത്. അദ്ദേഹം പൂർണമായും ഒപ്പം നിൽക്കുകയും മോട്ടിവേറ്റ് ചെയ്യുകയും ചെയ്യും. കാമുകൻ ഡാർക് സ്‌കിന്നാണെന്നും അനാർക്കലി മരിക്കാർ പറഞ്ഞു.
Discussion about this post