തിരുവനന്തപുരം: വിവാഹിതയായ നടിയെയും ക്യാമറാമാനെയും കൊച്ചിയിലെ ഹോട്ടൽ മുറിയിൽ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടതായി സംവിധായകൻ ശാന്തിവിള ദിനേശ്. തന്നെ കണ്ടതും കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റ് അദ്ദേഹം പുതപ്പ് എടുത്ത് പുതച്ചു. ഇതേപ്പറ്റി ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ശാന്തിവിള ദിനേശിന്റെ വെളിപ്പെടുത്തൽ.
ഒരു സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. കൊച്ചിയിൽ ആയിരുന്നു ചിത്രീകരണം. ഒരിക്കൽ വിവാദത്തിൽപ്പെട്ട ഹോട്ടലിൽ ആയിരുന്നു ഷൂട്ടിംഗ് സംഘം താമസിച്ചിരുന്നത്. നവാഗത സംവിധായകന്റെ ചിത്രമായിരുന്നു അത്.
വിവാഹിതയായി ഒരു കുട്ടിയുള്ള നടിയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ നടിയെ രാവിലെ ഭർത്താവ് സെറ്റിൽ കൊണ്ട് വന്ന് വിടും. വൈകീട്ട് ഭർത്താവ് വരുമ്പോൾ അവർക്കൊപ്പമാണ് ഇവർ തിരിച്ച് പോകാറുള്ളത്. രണ്ട് ദിവസം ഷൂട്ടുള്ള ഒരു രാത്രിയാണ് സംഭവം.
ഷൂട്ടിംഗിന്റെ കാര്യങ്ങൾ സംസാരിക്കാനായി നടിയുടെ മുറിയിലേക്ക് പോയതായിരുന്നു താൻ. കതക് ലോക്ക് ചെയ്തിരുന്നില്ല. വാതിലിൽ മുട്ടിയിട്ട് താൻ നേരെ കതക് തുറന്ന് അകത്തേയ്ക്ക് കയറുകയായിരുന്നു.
അപ്പോഴാണ് ക്യാമറാമാനെ അവിടെ കണ്ടത്. തന്നെ കണ്ടതും അയാൾ വേഗം കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റ് കമ്പിളി കൊണ്ട് പുതച്ചു. ശേഷം അവിടെ നിന്നും അതിവേഗം സ്വന്തം മുറിയിലേക്ക് പോകുകയായിരുന്നു. ഇപ്പോഴും അത് ഓർക്കുമ്പോൾ ചിരിവരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Discussion about this post