മനുഷ്യന്റെ പ്രവൃത്തികൾ മൂലം ഉണ്ടാകുന്ന വാതകങ്ങളുടെ ഫലമായാണ് ഭൂമി കൂടുതൽ ചൂടാകുന്നതെന്നത് സംശയമില്ലാത്ത കാര്യമാണ്. അന്തരീക്ഷത്തിലേക്ക് മനുഷ്യൻ നൽകുന്ന അനാവശ്യ വാതകങ്ങൾ സംഭരിക്കുകയും അത് ഭൂമിയുടെ ഉപരിതലത്തിലേക്ക് തന്നെ തിരിച്ചുവിടുകയും ചെയ്യുന്നു എന്നാണ് യാഥാർത്ഥ്യം. ഹരിതഗൃഹപ്രഭാവം എന്ന് വിളിക്കപ്പെടുന്ന ഇത് അനുഭവിക്കുന്ന ഗ്രഹം ഭൂമി മാത്രമല്ല.
സൗരയൂധത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹമാണ് ശുക്രൻ. ഇൗ ഗ്രഹത്തിനെ ദുഷ്ടനായ ഭൂമിയുടെ ഇരട്ടയെന്നാണ് വിളിക്കുക. രണ്ട് ഗ്രഹങ്ങളും വലിപ്പത്തിലും പിണ്ഡത്തിലും സമാനമാണ്. ഭൂമിയേക്കാൾ അൽപ്പം വലിപ്പക്കുറവ് മാത്രമാണ് ശുക്രനുള്ളത്. സൂര്യനിൽ നിന്നുള്ള അകലത്തിനും ഇരുഗ്രഹങ്ങളും താരതമ്യേനെ തുല്യരാണ്. ശുക്രനിലും ഭൂമിയെ പോലെ അഗ്നിപർവതങ്ങളുണ്ട്. എന്നാൽ, അവ സജീവമാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഭൂമിയോട് ഇത്രയധികം സാമ്യമുള്ള ഗ്രഹമാണെങ്കിലും ശുക്രന്റെ വികാസത്തിൽ ഗുരുതരമായ എന്തോ പിഴവ് സംഭവിച്ചതുകൊണ്ടാകാം അതിലെ അന്തരീക്ഷം ഇത്രയേറെ നരക തുല്യമായതും ജീവന്റെ ഒരു കണികക്ക് പോലും അതിവസിക്കാനാവാത്ത വിധത്തിലുള്ള ഗ്രഹമായി മാറിയതും.
1970കൾ മുതൽ ബഹിരാകാശത്ത് നിലയുറപ്പിച്ചിരിക്കുന്ന ഉപഗ്രഹങ്ങൾ ഭൂമിലെയ ആഗോളതാപനം എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ അത്യന്താപേക്ഷിതമാണ്. ഹരിതഗൃഹ പ്രഭാവം മൂലമാണ് ഈ ആഗോള താപനം ഉണ്ടാകുന്നത്. എന്നാൽ, ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതു മൂലം മനുഷ്യൻ അന്തരീക്ഷത്തിലേക്ക് സമ്മാനിക്കുന്ന വിഷവാതകങ്ങൾ നമ്മുടെ ഗ്രഹത്തെ വേഗത്തിൽ ചൂടുള്ളതാക്കുന്നു. എന്തായാലും ഈ ഹരിതഗൃഹ പ്രഭാവം മൂലം ഭൂമി അനുഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസികളും പോലുള്ള ബഹിരാകാശ ഏജൻസികളിൽ നിന്നും മുന്നറിയിപ്പുകൾ വരുന്നതിനാൽ തന്നെ, ഇതേക്കുറിച്ചുള്ള കൂടുതൽ തീവ്രവും കൃത്യവുമായ മുന്നറിയിപ്പ് ഭൂമിയിൽ നിന്നും അകലെയുള്ള ഏതെങ്കിലും ലോകത്തിൽ നിന്നും വരാം. ആ മുന്നറിയിപ്പ് ചിലപ്പോൾ ശുക്രനിൽ നിന്നുമാകാം.
എന്നാൽ, ശുക്രനിലെയും ഭൂമിയിലെയും ഹരിതഗൃഹ പ്രഭാവത്തിന്റെ കാരണങ്ങൾ വ്യത്യസ്തമാണ്. ശുക്രനിൽ അത്, ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ അഗ്നിപർവയ സ്‌ഫോടനങ്ങൾ കാരണമാണെങ്കിൽ ഭൂമിയിൽ അത് അമിതമായ ഫോസിൽ ഇന്ധനങ്ങൾ കത്തിച്ചതിന്റെ ഫലമായി ഉണ്ടായതാണ്.
ഹരിതഗൃഹ പ്രഭാവത്തിന്റെ മൂർദ്ധന്യത്തിന്റെ ഏറ്റവും വിലയ ഉദാഹരണമാണ് ശുക്രൻ. നമ്മുടെ സൗരയൂഥത്തിൽ പലതരത്തിലും സവിശേഷതകളുള്ള ഗ്രഹമാണ് ശുക്രൻ. ഇത് ഭൂമിയോട് ഏറെ സാമ്യമുള്ളതും എന്നാൽ, ഏറെ വ്യത്യസ്തതയുള്ളതുമാണ്. നമ്മുടെ സൗരയൂഥത്തിൽ ദൃഢതയാർന്ന അന്തരീക്ഷമുള്ള ചുരുക്കം വസ്തുക്കളിലൊന്നാണ് ശുക്രൻ. മാത്രമല്ല, വളരെ കട്ടിയുള്ളതും ചൂടേറിയതും തീവ്രതയുള്ളതുമായി ഒരു അന്തരീക്ഷമുള്ള ഗ്രഹവുമാണ് ശുക്രൻ. ശുക്രനെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുകയും അതിന്റെ ഏറ്റവും ഏറ്റവും തീവ്രതയാർന്ന രീതിയിൽ ചിന്തിക്കുകയും ചെയ്താൽ ഭൂമിയെപോലുള്ള ഒരു ഗ്രഹങ്ങളെ കുറിച്ച് നമുക്ക് പഠിക്കാനാവും.
Discussion about this post