ഛണ്ഡീഗഡ്: തിരഞ്ഞെടുപ്പിൽ ബിജെപി ഹാട്രിക് വിജയം നേടിയതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. എക്‌സിലൂടെയായിരുന്നു അദ്ദേഹം നന്ദി പറഞ്ഞത്. 50 സീറ്റുകൾ നേടിയാണ് ഹരിയാനയിൽ ബിജെപി നേടിയത്.
ബിജെപി സർക്കാരിനെ ഒരിക്കൽ കൂടി തിരഞ്ഞെടുത്ത സംസ്ഥാനത്തെ 2.80 കോടി ജനങ്ങൾക്ക് നന്ദി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ജനങ്ങളെ സേവിക്കുന്നത് തുടരും. ഈ തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും പ്രധാനമന്ത്രിയ്ക്കുള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളിലുള്ള ഹരിയാനയിലെ ജനങ്ങളുടെ വിശ്വാസമാണ് ഓരോ വോട്ടുകളും എന്നും അദ്ദേഹം പറഞ്ഞു.
ഹരിയാന തിരഞ്ഞെടുപ്പിൽ മിന്നും വിജയം ആണ് ഇക്കുറി ബിജെപി സ്വന്തമാക്കിയത്. 10 സീറ്റുകൾ ആണ് ഇക്കുറി അധികമായി ബിജെപിയ്ക്ക് ലഭിച്ചത്. കോൺഗ്രസിന് ആകട്ടെ ശക്തമായ തിരിച്ചടി ആയിരുന്നു ഉണ്ടായത്. വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് വീമ്പ് പറഞ്ഞ പാർട്ടി 35 സീറ്റുകൾ ഒതുങ്ങുകയായിരുന്നു.
വിജയിച്ച സാഹചര്യത്തിൽ മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കങ്ങൾ ബിജെപി ആരംഭിച്ചു. ഹരിയാനയിലെ മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി തന്നെ അധികാരത്തിലേറുമെന്നാണ് സൂചന.









Discussion about this post